Cinemapranthan
null

സമുദ്രക്കനി നായകൻ; പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ പുതിയ ചിത്രം: ടൈറ്റിൽ പുറത്ത്

ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്.

null

തമിഴ് സിനിമയിൽ ശക്തമായ ദളിത് രാഷ്ട്രീയം ചർച്ച ചെയ്യുന്ന സംവിധയകൻ ആണ് പാ രഞ്ജിത്ത്. അദ്ദേഹത്തിന്റെ നിർമ്മാണ കമ്പനിയാണ് നീലം പ്രൊഡക്ഷൻസ്. ഒട്ടേറെ നിരൂപക പ്രശംസ നേടിയ ‘പരിയേറും പെരുമാൾ’ ആണ് പാ രഞ്ജിത്തിന്റെ നിർമ്മാണത്തിൽ എത്തിയ ആദ്യ ചിത്രം. നീലം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഇപ്പോൾ പുതിയ ചിത്രം ഒരുങ്ങുകയാണ്.

സമുദ്രക്കനി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ഫ്രാങ്ക്‌ളിൻ ജേക്കബ് ആണ്. ‘റൈറ്റർ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. സിനിമയുടെ ചിത്രീകരണം ആരംഭിച്ചതായി നിർമ്മാതാവായ പാ രഞ്ജിത്ത് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ഹിറ്റ് ചാർട്ടിൽ ഇടം നേടിയ 96 ‘ന് സംഗീതം ഒരുക്കിയ ഗോവിന്ദ് വസന്തയാണ് ചിത്രത്തിനായി സംഗീത സംവിധാനം നിർവഹിക്കുന്നത്.

പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ‘സാര്‍പട്ടാ പരമ്പരൈ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം 1995 വരെ വടക്കന്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് ഗെയിം പശ്ചാത്തലമാക്കിയുള്ളതാണ്.
ആര്യ ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

കബാലി എന്ന കഥാപാത്രത്തെയാണ് ആര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിനായുള്ള താരത്തിന്റെ മേക്ക് ഓവർ വീഡിയോ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കലൈയരശന്‍, പശുപതി, ജോണ്‍ വിജയ്, കാലി വെങ്കട്, സന്തോഷ് പ്രതാപ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

cp-webdesk

null
null