Cinemapranthan
null

‘ദാമു അണ്ണൻ മാസ്’; ട്രോൾ ഏറ്റെടുത്ത് പൃഥ്വിരാജ്

‘ദാമു അണ്ണൻ മാസ്’ എന്ന അടിക്കുറിപ്പോടെ തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് പൃഥ്വി ട്രോൾ പങ്കുവെച്ചിരിക്കുന്നത്

null

സൈക്ലിങ് ചെയ്യുന്ന പൃഥ്വിരാജിനെ പിന്നിലാക്കി കുതിക്കുന്ന ദാമു അണ്ണന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. തനിക്കൊപ്പം ദാമു അണ്ണനും ഉള്ള ട്രോൾ ഇപ്പോൾ പൃഥ്വിരാജ്ഉം ഏറ്റെടുത്തിരിക്കുകയാണ്. തന്റെ ട്വിറ്റർ അക്കൗണ്ടിലാണ് പൃഥ്വി ട്രോൾ പങ്കുവെച്ചിരിക്കുന്നത്. ‘ദാമു അണ്ണൻ മാസ്’ എന്ന അടിക്കുറിപ്പോടെയാണ്‌ താരം ചിത്രം ഷെയർ ചെയ്തിരിക്കുന്നത്.

‘കോൾഡ് കേസ്’ എന്ന പുതിയ ചിത്രത്തിൽ സൈക്ലിങ് നടത്തുന്ന പൃഥ്വിരാജിന്റെ ചിത്രം കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ ചിത്രമാണ് ദാമു അണ്ണന്റെ ചിത്രത്തോട് കൂടി എഡിറ്റ് ചെയ്ത് ട്രോളാക്കിയിരിക്കുന്നത്. ആരാധകർക്കിടയിൽ തരംഗമായ ട്രോൾ പിഥ്വിരാജിനും നന്നേ ബോധിച്ചു.

തനു ബാലക് സംവിധാനം ചെയ്യുന്ന ‘കോൾഡ് കേസ്’ എന്ന ചിത്രത്തിൽ എസിപി സത്യജിത്ത് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ രൂപത്തിൽ ഇറങ്ങുന്ന ചിത്രത്തിൽ ‘അരുവി’ ചിത്രത്തിലെ അദിതി ബാലൻ ആണ് നായികാ.

cp-webdesk

null
null