Cinemapranthan
null

ബാംഗ്ളൂർ മയക്കു മരുന്ന് കേസ്; നടൻ വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി

സഹോദരീ ഭര്‍ത്താവ് ആദിത് ആല്‍വയെ തേടിയാണ് പോലീസ് എത്തിയത്

null

ബോളിവുഡ് താരം വിവേക് ഒബ്റോയിയുടെ വീട്ടില്‍ പൊലീസ് തിരച്ചില്‍ നടത്തി. ബാംഗ്ളൂർ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് വിവേകിന്‍റെ സഹോദരീ ഭര്‍ത്താവ് ആദിത് ആല്‍വയെ തേടിയാണ് പോലീസ് എത്തിയത്. മുംബൈയിലെ വീട്ടിലാണ് ബാംഗ്ളൂർ പോലീസ് എത്തിയത്. വിവേക് ഒബ്റോയിയുടെ വീട്ടില്‍ ആദിത്യ ഉണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ ആദിത്യ ആല്‍വ ഒളിവിലാണ്. ക്രൈംബ്രാഞ്ച് സംഘം വാറന്റുമായാണ് പരിശോധനക്കെത്തിയതെന്ന് ബംഗളൂരു ജോയിന്‍റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ വ്യക്തമാക്കി.

സിനിമാ താരങ്ങളും ഗായകരും ഉൾപ്പെടുന്ന സാന്‍ഡല്‍വുഡ് മയക്കുമരുന്ന് കേസിലാണ് പൊലീസ് ആദിത്യ ആല്‍വയെ തേടുന്നത്. ഇവർക്ക് മയക്കു മരുന്ന് വിതരണം ചെയ്ത സംഭവത്തില്‍ മലയാളികൾ ഉൾപ്പടെ 15 പേര്‍ ഇതിനകം അറസ്റ്റിലായി. രാഗിണി ദ്വിവേദി, സഞ്ജന ഗല്‍റാണി എന്നീ താരങ്ങളും പാര്‍ട്ടി സംഘാടകന്‍ വിരേന്‍ ഖന്ന, രാഹുല്‍ തോന്‍സെ തുടങ്ങിയവരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.

അറസ്റ്റിലായ മലയാളി അനൂബ് മുഹമ്മദിന്‍റെ സുഹൃത്തായ ബിനീഷ് കോടിയേരിയെയും കേസില്‍ ചോദ്യം ചെയ്തിട്ടുണ്ട്. അനൂബും ബിനീഷും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെ കുറിച്ചായിരുന്നു ചോദ്യംചെയ്യല്‍. ബംഗളൂരുവിലെ ഹെബല്‍ തടാകത്തിന് സമീപമുള്ള സ്ഥലത്ത് ആദിത്യ ആല്‍വ ഡ്രഗ് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നുവെന്നാണ് പൊലീസിന്‍റെ നിഗമനം. കേസില്‍ പൊലീസ് അറസ്റ്റ് തുടങ്ങിയപ്പോള്‍ മുതല്‍ ആദിത്യ ആല്‍വ ഒളിവിലാണ്.

cp-webdesk

null
null