Cinemapranthan
null

‘ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു, അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും’: ഹരീഷ് പേരടി

പ്രകടനപത്രികയിലെ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ പിറണായി സര്‍ക്കാര്‍ ബാക്കി 30 എണ്ണം കൂടി നടപ്പാക്കിയാല്‍ അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കുമെന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി

null

ജോസ് കെ. മാണി കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ച് എല്‍ഡിഎഫില്‍ ചേര്‍ന്ന വാർത്തയാണ് ഇപ്പോൾ ചർച്ചാവിഷയം. ഈ അവസരത്തിൽ പ്രകടനപത്രികയിലെ 570 വാഗ്ദാനങ്ങളും നടപ്പാക്കിയ പിറണായി സര്‍ക്കാര്‍ ബാക്കി 30 എണ്ണം കൂടി നടപ്പാക്കിയാല്‍ അടുത്ത നിയമസഭയില്‍ വലതുപക്ഷം ശൂന്യമായിരിക്കുമെന്ന് പറയുകയാണ് നടൻ ഹരീഷ് പേരടി. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു ഹരീഷ് പേരാടിയുടെ ഈ പ്രതികരണം.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

“പ്രിയപ്പെട്ട സഖാവേ എന്താണ് പരിപാടി? ഇപ്പം ജോസ് കെ മാണി വന്നു. ഇനിയും ആളുകൾ ഇടത്തോട്ട് വരാൻ കാത്തിരിക്കുന്നു. ഈ മഹാമാരിയുടെ കാലത്തും നിങ്ങളിങ്ങനെ ജനക്ഷേമ പ്രവർത്തനങ്ങളുമായി ഭരണം തുടർന്നാൽ പ്രതിപക്ഷം എന്ന സംവിധാനമേയില്ലാതാവും. പറയുന്നത് തെറ്റാണെന്നറിയാം എന്നാലും പറയുകയാണ്. നമ്മുടെ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 തും നടപ്പിലാക്കിയില്ലേ. ഇനി ബാക്കിയുള്ള 30 എണ്ണം നടപ്പിലാക്കണ്ട. അതിന്‍റെ പേരിൽ ആ പാവങ്ങൾ ഒരു അഞ്ച് സീറ്റെങ്കിലും പിടിച്ചോട്ടെ. താങ്കളുടെ പേര് പിണറായി വിജയൻ എന്നായതുകൊണ്ട് ബാക്കിയുള്ള മുപ്പതും നടപ്പാക്കിയിട്ടേ താങ്കൾ തിരഞ്ഞെടുപ്പിനെ നേരിടുകയുള്ളൂ എന്നറിയാം. പക്ഷെ അടുത്ത നിയമസഭയിൽ വലതുപക്ഷം ശൂന്യമായിരിക്കും എന്നു മാത്രം. അഭിവാദ്യങ്ങൾ.”

cp-webdesk

null
null