Cinemapranthan
null

നായകനെ വെളിപ്പെടുത്താതെ ബ്രമാണ്ഡ സിനിമയിലെ 50 താരങ്ങളെ പ്രഖ്യാപിച്ച് വിനയൻ

മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങളും പതിനഞ്ചോളം വിദേശ നടൻമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.

null

സംവിധാനം ചെയ്യുന്ന പുതിയ ബ്രമാണ്ട ചിത്രത്തിലെ താരങ്ങളുടെ പട്ടിക പുറത്ത് വിട്ട് വിനയൻ. ഗോകുലം മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന ‘പത്തൊൻപതാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ പ്രധാനതാരങ്ങളുടെ പേര് പുറത്തുവിട്ടെങ്കലും നായകൻ ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഒട്ടേറെ യുവ താരങ്ങളെ മലയാളത്തിന് പരിചയപ്പെടുത്തിയ സംവിധയകൻ ഇത്തവണയും മറ്റൊരു പുതുമുഖത്തെ തന്നെയാണോ നായകനാകുന്നത് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ.

അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,അശ്വിൻ, ജോണി ആന്റണി, ജാഫർ ഇടുക്കി,സെന്തിൽക്യഷ്ണ, മണിക്കുട്ടൻ, വിഷ്ണു വിനയ്, സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,കൃഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ഗോകുലൻ, വികെ ബൈജു. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ(തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, മീന, കയാദു, രേണു സുന്ദർ,ദുർഗ കൃഷ്ണ, സുരഭി സന്തോഷ്,ശരണ്യ ആനന്ദ് എന്നിങ്ങനെ മലയാളത്തിലെ ഒട്ടേറെ പ്രമുഖ താരങ്ങളും പതിനഞ്ചോളം വിദേശ നടൻമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.

ജനുവരി ആദ്യവാരത്തിൽ പത്തൊൻപതാം നൂറ്റാണ്ടിലെ നായക കഥാപാത്രം വേലായുധപ്പണിക്കരെ പ്രേക്ഷകർക്കു പരിചയപ്പെടുത്തിക്കൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിടും എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ. എം. ജയച്ചന്ദ്രനും റഫീഖ് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങളുടെയും റെക്കോർഡിങ് പൂർത്തിയായി. ഷാജികുമാറാണ് കാമറ. അജയൻ ചാലിശ്ശേരി കലാസംവിധാനം. വിവേക് ഹർഷൻ എഡിറ്റിങ്. പട്ടണം റഷീദ് ചമയവും ധന്യാ ബാലക്യഷ്ണൻ വസ്ത്രാലങ്കാരവും സതീഷ് സൗണ്ട് ഡിസൈനിങും നിർവഹിക്കുന്നു

ശ്രീനാഥ് ഭാസി, വിഷ്ണു വിനയ, രമ്യ കൃഷ്ണൻ, പുതുമുഖം ആതിര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ആകാശ ഗംഗ 2’ ആണ് വിനയന്റെ സംവിധാനത്തിൽ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

cp-webdesk

null
null