Cinemapranthan
null

“വൈകാതെ ഞങ്ങള്‍ മൂന്ന് പേരാകും”; വിവാഹ വാർഷിക ദിനത്തിൽ ശ്രദ്ധേയമായി അനുഷ്‌കയുടെ പോസ്റ്റ്

“ഞങ്ങള്‍ക്ക് മൂന്ന് വയസ്, വൈകാതെ ഞങ്ങള്‍ മൂന്ന് പേരാകും” ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനുഷ്ക കുറിച്ചു.

null

ആരാധകരുടെ പ്രിയപ്പെട്ട താര ദമ്പതികളാണ് അനുഷ്‍ക ശര്‍മയും വിരാട് കോലിയും. താരങ്ങൾ വിവാഹ ജീവിതം ആരംഭിച്ചിട്ട് ഇന്ന് മൂന്ന് വർഷങ്ങൾ പിന്നിടുകയാണ്. തങ്ങളുടെ ജീവിതത്തിലേക്ക് എത്തുന്ന പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ആദ്യത്തെ കുഞ്ഞിനെയും കാത്തിരിക്കുന്ന അവസരത്തിൽ അനുഷ്ക പങ്കുവെച്ച ഒരു സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 2017ല്‍ വിവാഹിതരായതിന്റെ ഓര്‍മ അനുഷ്‍ക ശര്‍മ പങ്കുവയ്‍ക്കുന്നതാണ് ചര്‍ച്ചയാകുന്നത്.

“ഞങ്ങള്‍ക്ക് മൂന്ന് വയസ്, വൈകാതെ ഞങ്ങള്‍ മൂന്ന് പേരാകും” ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അനുഷ്ക കുറിച്ചു.

അനുഷ്കയുടെ പ്രസവത്തോടനുബന്ധിച്ച്, ഇപ്പോൾ ഓസ്ട്രേലിയയിലുള്ള കോലി ആദ്യ ടെസ്റ്റിനുശേഷം ഇന്ത്യയിലേക്ക് തിരിക്കും. തങ്ങളുടെ പ്രണയാർദ്രമായ ദാമ്പത്യത്തിലെ പുതിയ അതിഥിയെ സ്വീകരിക്കാൻ താൻ ഒപ്പമുണ്ടാകണമെന്നാണ് കോലിയുടെ തീരുമാനം.

cp-webdesk

null
null