Cinemapranthan

ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്യപ്പെട്ട ട്വീറ്റ്; റെക്കോർഡ് സ്വന്തമാക്കി വിജയ്‌യുടെ മാസ്റ്റർ സെൽഫി

‘മാസ്റ്റർ’ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ്
വിജയ് കാരവന് മുകളില്‍ കയറി ആരാധകർക്കൊപ്പമുള്ള സെൽഫി എടുത്തത്

2020 ൽ ഏറ്റവും കൂടുതൽ റീട്വീറ്റ് ചെയ്ത താരത്തിന്റെ ട്വീറ്റ് എന്ന റെക്കോർഡ് സ്വന്തമാക്കി നടൻ വിജയ്‌യുടെ മാസ്റ്റർ സെൽഫി. രണ്ട് ലക്ഷത്തോളം റീ ട്വീറ്റുകളും നാല് ലക്ഷത്തോളം ലൈക്കുകളുമാണ് ഇളയദളപതിയുടെ സെൽഫിക്ക് ലഭിച്ചിരിക്കുന്നത്. നെയ്‌വേലിയിൽ ‘മാസ്റ്റർ’ ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് വിജയ് ആരാധകർക്കൊപ്പമുള്ള സെൽഫി എടുത്തത്. കാരവന് മുകളില്‍ കയറി ആരാധകരെ കൈവീശി കാണിച്ച വിജയ് അവരോടൊപ്പം സെല്‍ഫി പകർത്തുകയായിരുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് വിജയ് സെൽഫി എടുത്തത്. ലൊക്കേഷനിൽ കാരവാന്റെ മുകളില്‍ കയറി നിന്ന് ആരാധകരെ കാണുന്ന വിജയ്‌യുടെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ സമയത്താണ് വിജയ് സെൽഫി എടുക്കുന്നത്.

‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന്റെ ഭാഗമായായി മാസ്റ്റര്‍ സിനിമയുടെ ചിത്രീകരണത്തിനിടെ വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യുന്നതിനായി കൊണ്ട് പോയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി മാസ്റ്ററിന്റെ നെയ്‌വേലിയിലെ ചിത്രീകരണവും തടസ്സപ്പെട്ടിരുന്നു.

cp-webdesk

null