Cinemapranthan

നടി മേഘ്‌ന രാജിനും കുഞ്ഞിനും കോവിഡ്

റിപ്പോർട്ട് പ്രകാരം മേഘ്‌നയുടെ മറ്റു കുടുംബാംഗങ്ങൾക്കും കോവിഡ് ബാധയേറ്റിട്ടുണ്ട്

നടി മേഘ്ന രാജിനും മകനും കോവിഡ് സ്ഥിരീകരിച്ചതായി റിപോർട്ടുകൾ. ‘ഫില്മിബീറ്റ്’ റിപ്പോർട്ട് പ്രകാരം മേഘ്‌നയുടെ മറ്റു കുടുംബാംഗങ്ങൾക്കും കോവിഡ് ബാധയേറ്റിട്ടുണ്ട്. മേഘ്‌നയുടെ അമ്മ പ്രമീള ജോഷായിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അച്ഛന്‍ സുന്ദര്‍രാജും ആശുപത്രിയിൽ എന്നാണ് ലഭിക്കുന്ന വിവരം. പ്രസവ ശേഷം കുഞ്ഞുമായി തന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിഞ്ഞുവരികയായിരുന്നു മേഘ്ന.

കുഞ്ഞിന്റെ തൊട്ടിൽ ചടങ്ങ് അടുത്തിടെയാണ് വളരെ വിപുലമായി കൊണ്ടാടിയത്. ശേഷം പേരിടീൽ ആഘോഷമായി തന്നെ നടത്താനിരിക്കെയാണ് കോവിഡിന്റെ കടന്നു വരവ്. മേഘ്ന ഗർഭിണിയായിരിക്കെ ഭർത്താവ് ചിരഞ്ജീവി സർജ്ജയുടെ അനുജൻ ധ്രുവ് സർജ്ജയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശേഷം നെഗറ്റീവ് ആയി മാറുകയും ചെയ്‌തു. അക്കാലയളവിൽ മേഘ്‌നയ്ക്ക് മികച്ച സുരക്ഷ ഉറപ്പാക്കിയിരുന്നു.

cp-webdesk

null