Cinemapranthan
null

വിജയ്‍യും ലോകേഷ് കനകരാജും വീണ്ടും ഒന്നിക്കുന്നു

കഥയില്‍ താല്‍പര്യം തോന്നിയ വിജയ് വീണ്ടും സിനിമയ്‍ക്കായി ഒന്നിക്കാൻ സമ്മതം അറിയിച്ചുവെന്നുമാണ് പ്രമുഖ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

null

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി-വിജയ് ചിത്രം മാസ്റ്റര്‍ ജനുവരി 13 നാണ് റിലീസ് ചെയ്തത്. കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തിയേറ്ററില്‍ ആദ്യമായി റിലീസിനെത്തിയ ചിത്രം കൂടിയാണിത്. മാസ്റ്ററില്‍ നായിക മലയാളി താരം മാളവിക മോഹനൻ ആയിരുന്നു. മികച്ച പ്രതികരണങ്ങൾ നേടിയ ചിത്രം ബോക്സ് ഓഫീസിലും വലിയ കളക്ഷൻ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സിനായി തുടക്കത്തില്‍ 36 കോടിയാണ് ആമസോണ്‍ മുടക്കിയത്.

മാസ്റ്ററിന്റെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് – വിജയ് കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം അണിയറയിൽ ഒരുങ്ങുന്നു എന്നാണ് റിപോർട്ടുകൾ.
വിജയ്‍യുടെ വസതിയില്‍ ചെന്ന് ലോകേഷ് കനകരാജ് കഥ പറഞ്ഞുവെന്നാണ് വാര്‍ത്തകള്‍. കഥയില്‍ താല്‍പര്യം തോന്നിയ വിജയ് വീണ്ടും സിനിമയ്‍ക്കായി ഒന്നിക്കാൻ സമ്മതം അറിയിച്ചുവെന്നുമാണ് പ്രമുഖ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

cp-webdesk

null
null