Cinemapranthan
null

ഓസ്കാർ നോമിനേഷൻ; അവസാന പട്ടികയിൽ ‘ജെല്ലിക്കെട്ട്’ ഇല്ല; ഇടം നേടി ‘ബിട്ടു’

മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള മത്സരവിഭാഗത്തിലായിരുന്നു ജെല്ലിക്കട്ടിനെ പരിഗണിച്ചിരുന്നത്

null

മലയാളികൾക്ക് അഭിമാന നിമിഷം നൽകിയതായിരുന്നു ‘ജെല്ലിക്കെട്ടിന്റെ’ ഓസ്കാർ എൻട്രി. എന്നാൽ ഓസ്കർ നോമിനേഷൻ അവസാന പട്ടികയിൽ തിരഞ്ഞെടുക്കപ്പെട്ട 15 വിദേശഭാഷ ചിത്രങ്ങളിൽ നിന്നും ജല്ലിക്കട്ട് പുറത്ത് ആയിരിക്കുകയാണ്. മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള മത്സരവിഭാഗത്തിലായിരുന്നു ജെല്ലിക്കട്ടിനെ പരിഗണിച്ചിരുന്നത്. അതേ സമയം ബെസ്റ്റ് ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ‘ബിട്ടു’ ഇടം നേടി. കരീഷ്മ ദേവ് ഡ്യൂബെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ജല്ലിക്കട്ട് ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 93 സിനിമകളാണ് ഈ വിഭാഗത്തിൽ പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിൽ നിന്നും 15 സിനിമകളാണ് നോമിനേഷനിൽ ഇടം നേടിയത്. മികച്ച വിദേശഭാഷ ചിത്രം, സംഗീതം, വിഷ്വൽ ഇഫക്ട്സ് തുടങ്ങി ഒൻപത് വിഭാഗങ്ങളിലുള്ള നോമിനേഷനുകളാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്.

ഒരു യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ‘ബിട്ടു’ ഒരുക്കിയിരിക്കുന്നത്. സ്കൂള്‍ കാലം തൊട്ടുള്ള രണ്ട് സുഹൃത്തുക്കളുടെ കഥയാണ് ‘ബിട്ടു’. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ജല്ലിക്കെട്ട്. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ ആധാരമാക്കി എസ് ഹരീഷും ആര്‍. ജയകുമാര്‍ തിരക്കഥയെഴുതിയ ചിത്രമാണ്. ആന്‍റണി വര്‍ഗീസ്, ചെമ്പന്‍ വിനോദ്, ജാഫര്‍ ഇടുക്കി, സാബു മോന്‍ എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

cp-webdesk

null
null