Cinemapranthan
null

ശ്രദ്ധേയമായി നടി സനുഷയും ഡോ പ്രവീൺ റാണയും ഒന്നിച്ചെത്തിയ ‘ദി ടാർജറ്റ്’

null

ഒരിടവേളക്ക് ശേഷം മലയാളത്തിന്റെ പ്രിയ യുവ നടി സനുഷ വീണ്ടും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്തിയിരിക്കുന്നു. ഇത്തവണ സിനിമയിലൂടെയല്ല താരത്തിന്റെ വരവ്. സേഫ് ആൻഡ് സ്ട്രോങ്ങ് ബിസ്സ്നസ്സ് കൺസൾട്ടൻസി ഒരുക്കിയ ‘ദി ടാർജറ്റ്’ എന്ന ഷോർട്ട് വീഡിയോയിലൂടെയാണ് തരാം എത്തിയിരിക്കുന്നത്. സനുഷക്കൊപ്പം നടനും നിർമ്മാതാവും സംവിധായകനുമായ ഡോ. പ്രവീൺ റാണയും എത്തുന്നുണ്ട്.

ഒട്ടേറെ വർഷത്തെ പ്രവർത്തി പരിചയവുമായി ഡോ. പ്രവീൺ റാണയുടെ നേതൃത്വത്തിലുള്ള സേഫ് ആൻഡ് സ്ട്രോങ്ങ് ബിസ്സ്നസ്സ് കൺസൾട്ടൻസി ഒരുക്കിയ വീഡിയോ ഇതൊനൊടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരിക്കുകയാണ്. ഷിബു അന്തിക്കാടിന്റെ സംവിധാനത്തിൽ എത്തിയ വീഡിയോയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ ദീപു അന്തിക്കാട് ആണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഷാബു അന്തിക്കാട്. ഛായാഗ്രഹണം പ്രകാശ് വേലായുധൻ. മ്യൂസിക് മണികണ്ഠൻ.

ഇന്ദ്രന്‍സ്, മണികണ്ഠന്‍ എന്നിവര്‍ക്കൊപ്പം നായകകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഡോ പ്രവീണ്‍ റാണ നിര്‍മാതാവും സംവിധായകനുമായ ‘അനാന്‍’ എന്ന ചിത്രത്തിലെ ഒരു ഗാനവും ടീസറും ഇതിന് മുന്നേ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു.

cp-webdesk

null
null