Cinemapranthan
null

ഉയരെക്ക് ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും; ടോവിനോയും ഐശ്വര്യ ലക്ഷ്മിയും ഒന്നിക്കുന്ന ‘കാണെക്കാണെ’

ടോവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും

null

സൂപ്പർഹിറ്റ് ചിത്രം ഉയരെക്കു ശേഷം മനു അശോകനും ബോബി സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടൈറ്റിൽ പുറത്ത് വിട്ടൂ.
നടൻ പൃഥ്വിരാജ് സുകുമാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്.

‘കാണെക്കാണെ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ടോവിനോ തോമസിനും ഐശ്വര്യ ലക്ഷ്മിക്കും ഒപ്പം സുരാജ് വെഞ്ഞാറമൂടും ശ്രുതി രാമചന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. 1983, ക്വീൻ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ച ടി ആർ ഷംസുദ്ധീൻ ഡ്രീംകാച്ചർ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രമാണിത്.

All the best to #TovinoThomas, #SurajVenjaramoodu, #AishwaryaLekshmi, #PremPrakash, #ShrutiRamachandran, #RonyDavidRaj,…

Posted by Prithviraj Sukumaran on Saturday, September 26, 2020

ട്രാഫിക്, അയാളും ഞാനും തമ്മിൽ, ഹൗ ഓൾഡ് ആർ യു, കായംകുളം കൊച്ചുണ്ണി എന്നിങ്ങനെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ ബോബി സഞ്ജയ് കൂട്ടുകെട്ട് ഉയരെക്ക് ശേഷം മനു അശോകനൊപ്പം എത്തുമ്പോൾ പ്രതീക്ഷകൾ ഏറെയാണ്. അതോടൊപ്പം മായനദിക്ക് ശേഷം ടോവിനോ തോമസും ഐശ്വര്യ ലക്ഷ്മിയും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Tovino Thomas and Aiswarya Lekshmi from Mayanadhi

‘ആസ് യു വാച്ച്’ എന്ന ടാഗ്‌ലൈനോടുകൂടി പുറത്തിറങ്ങിയ പോസ്റ്റർ മിനുറ്റുകൾക്കുള്ളിൽ തന്നെ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ഒക്റ്റോബർ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന കാണേക്കാണെയിൽ പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ് എന്നിങ്ങനെ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.

ആൽബി ആന്റണി ഛായാഗ്രഹണം നിർവഹിക്കുന്ന കാണേക്കാണെയുടെ എഡിറ്റർ അഭിലാഷ് ബാലചന്ദ്രനാണ്.
വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം നൽകുന്നത്. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ.
കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയൻ പൂങ്കുന്നമാണ്. പ്രൊഡക്ഷൻ
കൺട്രോളർ ഷബീർ പെരിന്തൽമണ്ണ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ സനീഷ് സെബാസ്റ്റ്യൻ. പരസ്യകല ഓൾഡ് മോങ്ക്സ്

Bobby,Sanjay and Manu ashokan at Uyare Success Meet

cp-webdesk

null
null