Cinemapranthan

ടൊവിനൊ നായകനാകുന്ന ‘വരവ്’; ‘തിര’യുടെ തിരക്കഥാകൃത്തിന്റെ സംവിധാനം

ചിത്രം സംവിധാനം ചെയ്യുന്നത് രാകേഷ് മണ്ടോടിയാണ്

null

ടൊവിനൊ തോമസ് നായകനാകുന്ന പുതിയ ചിത്രം എത്തുനിന്നു. ‘വരവ്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാകേഷ് മണ്ടോടിയാണ്.
തി​ര, ഗോ​ദ എ​ന്നി ചി​ത്ര​ങ്ങ​ളു​ടെ തിരക്കഥാകൃത്തായിരുന്നു രാകേഷ്. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. ഗാ​ന​ര​ച​യി​താ​വാ​യ മ​നു മ​ഞ്ജി​ത്തും സ​രേ​ഷ് മ​ല​യ​ങ്ക​ണ്ടി​യും സ​ഹ ര​ച​യി​താ​ക്ക​ളാ​ണ്.

ടൊവിനൊ നായകനായി ഇനി പ്രദര്‍ശനത്തിന് എത്താനുള്ളത് മിന്നല്‍ മുരളിയാണ്. മലയാളത്തിലെ സൂപ്പര്‍ ഹീറോയാണ് കഥയാണ് ചിത്രം പറയുന്നത്. ബേസില്‍ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസര്‍ ഏറെ ശ്രദ്ധേയമായിരുന്നു. അജു വര്‍ഗീസ് അടക്കമുള്ള ഒട്ടേറെ അഭിനേതാക്കള്‍ ചിത്രത്തിലുണ്ട്.

ടോവിനോ തോമസിനൊപ്പം ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിൽ എത്തുന്ന പുതിയ ചിത്രവും അണിയറയിൽ ഒരുങ്ങുന്നതായും റിപോർട്ടുകൾ പറയുന്നു. ഉയരെ എന്ന ചിത്രത്തിന് ശേഷം മനു അശോകൻ ആണ് ചിത്രം സംവിധാനം ചെയുക എന്നാണ് പ്രാന്തന് ലഭിച്ച റിപ്പോർട്ട്.

cp-webdesk

null

Latest Updates