Cinemapranthan
null

ഇനി ഓർമകളിൽ: എസ് പി ബിക്ക് താമരപ്പാക്കത്ത് അന്ത്യവിശ്രമം

ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്

null

ആ മധുര ഈണം ഇനി ഇല്ല. എസ് പി ബാലസുബ്രമഹ്ണ്യം ഇനി ഓർമ്മകളിൽ. എസ്.പി.ബിയുടെ ഭൗതികശരീരം സംസ്കരിച്ചു. ചെന്നൈയിൽ നിന്ന് 50 കിലോ മീറ്റർ അകലെ തിരുവള്ളൂർ ജില്ലയിലെ താമരപ്പാക്കം ഫാം ഹൗസിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചായിരുന്നു സംസ്കാര ചടങ്ങുകൾ. മകൻ ചരൺ ബാലസുബ്രഹ്മണ്യം അന്ത്യകർമങ്ങൾ നടത്തി. പതിനൊന്ന് മണിയോട് കൂടി ചടങ്ങുകള്‍ പൂര്‍ത്തിയാകുമെന്ന് അറിയിച്ചിരുന്നെങ്കിലും അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തുന്നവരുടെ തിരക്ക് കാരണം ചടങ്ങുകള്‍ ഒന്നരമണിക്കൂറോളം നീണ്ടുപോകുകയായിരുന്നു. ചെന്നൈ നുങ്കമ്പാക്കത്തെ വസതിയിൽ നടന്ന പൊതുദർശന ചടങ്ങളിലേക്ക് നൂറ് കണക്കിന് ആളുകളാണ് എത്തിയത്.


വൈകിട്ട് നാല് മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു. സാസ്‌കാരിക ലോകത്തെ നിരവധി പേരാണ് അന്ത്യാജ്ഞലി അർപ്പിക്കാനെത്തിയത്. കോവിഡ് പശ്ചാത്തലത്തില്‍ വലിയ സുരക്ഷാസംവിധാനമാണ് ഒരുക്കിയിരുന്നത്. വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെ കോടമ്പാക്കത്തെ വീട്ടില്‍ നിന്നു എസ്പിബിയുടെ ഭൗതികദേഹം താമരപ്പാക്കത്ത് എത്തിച്ചിരുന്നു. ചലചിത്ര താരം വിജയ്, റഹ്മാന്‍, സംവിധായകനായ ഭാരതിരാജ തുടങ്ങി നിരവധി പ്രമുഖര്‍ എസ് പി ബിക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

cp-webdesk

null
null