Cinemapranthan
null

‘ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു’; കാവേരിയാണ് എന്നെ ഉപേക്ഷിച്ചു പോയത്: നിറകണ്ണുകളോടെ സൂര്യകിരൺ

ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും രണ്ടു പേരുടെയും ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല

null

ബാലതാരമായി വന്ന് മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് കാവേരി. താരത്തിന്റെ വിവാഹമോചന വാർത്തകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ വാർഥയാകുന്നത്. നടനും സംവിധായകനുമായ സൂര്യ കിരണിനെയാണ് കാവേരി വിവാഹം ചെയ്തത്. ഇരുവരും വേർപിരിഞ്ഞുവെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും രണ്ടു പേരുടെയും ഭാ​ഗത്ത് നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണമൊന്നുമുണ്ടായിരുന്നില്ല.

അതേസമയം സ്വന്തം ഇഷ്ടപ്രകാരമാണ് കാവേരി വേർപിരിഞ്ഞതെന്നും താനിപ്പോഴും അവരെ സ്നേഹിക്കുന്നുണ്ടെന്നും പറയുകയാണ് ഭർത്താവ് സൂര്യ കിരൺ. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലെ സൂര്യ കിരണിന്റെ ഈ പ്രതികരണം

“അവൾ എന്നെ ഉപേക്ഷിച്ചുപോയെന്നത് സത്യമാണ്. പക്ഷേ ഞാൻ ഇപ്പോഴും അവളെ സ്നേഹിക്കുന്നു. അതെന്റെ തീരുമാനമായിരുന്നില്ല. എനിക്കൊപ്പം ജീവിക്കാൻ കഴിയില്ലെന്നാണ് അവൾ കാരണമായി പറഞ്ഞത്. കല്യാണിയുടെ സ്ഥാനത്ത് മറ്റാരെയും കാണാൻ എനിക്കാവില്ല.അവളുടെ തിരിച്ചു വരനവിനായി കാത്തിരിക്കുന്നു ’–സൂര്യ കിരൺ പറയുന്നു.

2010 ൽ തെലുങ്കിലും തമിഴിലുമൊക്കെയായി സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്തായിരുന്നു കാവേരിയും സൂര്യ കിരണും വിവാഹിതരാവുന്നത്. തെലുങ്ക് ബിഗ് ബോസ് സീസൺ നാലിലെ മത്സരാർഥി കൂടിയായിരുന്നു സൂര്യ കിരൺ. ആദ്യവാരം തന്നെ എലിമിനേറ്റായ സൂര്യ കിരൺ അതിന് ശേഷം മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടയിലാണ് വിവാഹ ബന്ധത്തിലെ പൊരുത്തക്കേടുകളെക്കുറിച്ച് തുറന്ന് സംസാരിച്ചത്. വിജയ് സേതുപതി ചിത്രം കറുപ്പനിലാണ് കാവേരി ഒടുവിൽ വേഷമിട്ടത്.

cp-webdesk

null
null