Cinemapranthan
null

മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ ചിത്രീകരണം 22 മുതല്‍

മമ്മൂട്ടി പുരോഹിതനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികാ.

null

കോവിഡ് പ്രതിസന്ധി മറി കടന്ന് ചിത്രീകരണം ആരംഭിക്കുന്ന ചിത്രങ്ങളിലേക്ക് ഇനി ‘ദ പ്രീസ്റ്റ്’ ചിത്രവും. മമ്മൂട്ടിയുടെ പുതിയ മെഗാ ചിത്രം ‘ദ പ്രീസ്റ്റ്’ 22 മുതൽ ചിത്രീകരണം പുനരാരംഭിക്കുമെന്നാണ് പുതിയ വാർത്ത. ലോക്ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ച ദ പ്രീസ്റ്റ് സെപ്റ്റംബര്‍ 22ന് വാഗമണില്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബി ഉണ്ണികൃഷ്ണൻ ആന്റോ ജോസഫ് എന്നിവർ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി പുരോഹിതനായി എത്തുന്ന ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികാ. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ‘ദ പ്രീസ്റ്റ്’ എത്തുന്നത്. വൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ കഥ സംവിധായകൻ ജോഫിന്‍ ആണ്. തിരക്കഥ നിർവഹിച്ചിരിക്കുന്നത് കുഞ്ഞിരാമായണം തിരക്കഥാകൃത് ദീപു പ്രദീപ്, കോക്‌ടെയ്ൽ തിരക്കഥാകൃത്ത് ശ്യാം മേനോൻ എന്നിവരാണ്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. മമ്മൂട്ടിയുടെ “ബിലാൽ” ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ. ബിലാലിന്റെ ചിത്രീകരണം തുടങ്ങാനിരിക്കെയാണ് ലോക്ക് ഡൗൺ ആരംഭിക്കുന്നത്. അമൽ നീരദ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ആദ്യ ഭാഗത്തിൽ അഭിനയിച്ചവർ തന്നെയാണ് രണ്ടാം ഭാഗത്തും എത്തുന്നതെന്നാണ് വിവരം.

ആശിർവാദ് സിനിമാസ് നിർമ്മിക്കുന്ന ജിത്തു ജോസഫ് – മോഹൻലാൽ ചിത്രം ‘ദൃശ്യം 2 ‘, ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന ഹോം, വാലാട്ടി തുടങ്ങിയ ചിത്രങ്ങളും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. ടൊവിനോ തോമസ് ചിത്രം ‘കള’, ഫഹദ് ഫാസില്‍-സൗബിന്‍ ഷാഹിര്‍ ചിത്രം ‘ഇരുള്‍’ തുടങ്ങിയ സിനിമകളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്.

cp-webdesk

null
null