Cinemapranthan
null

സണ്ണി ലിയോൺ കേരളത്തിൽ; നായികയാകുന്ന ‘ഷീറോ’ചിത്രീകരണം ആരംഭിച്ചു

ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്

null

ബോളിവുഡിന്റെ ഹോട്ട് താരം സണ്ണി ലിയോൺ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാള ചിത്രം കേരളത്തിൽ ചിത്രീകരണം ആരംഭിച്ചു. ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ‘ഷീറോ’ എന്ന സൈക്കളോജിക്കൽ തില്ലറിൽ ആണ് സണ്ണി മലയാളത്തിൽ എത്തുന്നത്. ണ്ട് ദിവസം മുമ്പാണ് സണ്ണി ചിത്രീകരണത്തിനായി എത്തിയത്.

കുട്ടനാടൻ മാർപ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തിലുണ്ട്. ഇക്കിഗായ് മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ അൻസാരി നെക്സ്റ്റൽ, രവി കിരൺ എന്നിവർ നിർമിക്കുന്ന ചിത്രം മലയാളം അടക്കമുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലാണ് ഒരുങ്ങുന്നത്.

ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുൽ രാജ്, എഡിറ്റിങ് വി. സാജൻ, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, പ്രൊഡക്‌ഷൻ ഡിസൈനർ ദിലീപ് നാഥ്, പ്രൊഡക്‌ഷൻ കൺട്രോളർ ഷബീർ. ദക്ഷിണേന്ത്യയിലെ പ്രമുഖ ടെക്നീഷ്യൻമാരും സിനിമയ്ക്കു വേണ്ടി അണിനിരക്കും.

cp-webdesk

null
null