Cinemapranthan

മോർടൽ കോംബാറ്റ്; ആദ്യ ഏഴ് മിനിറ്റ് രംഗം പുറത്ത് വിട്ടു അണിയറ പ്രവർത്തകർ

ഏപ്രിൽ 21ന് എച്ച്ബിഒ മാക്സിൽ ചിത്രം റിലീസ് ചെയ്യും

null

അമേരിക്കൻ മാർഷ്യൽ ആർട്സ് ഫാന്റസി ഫിക്‌ഷൻ ഗണത്തിൽപെടുന്ന ‘മോർടൽ കോംബാ’ തൊണ്ണൂറുകളിൽ ഏറെ ശ്രദ്ധ നേടിയ ഒരു ചിത്രമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പതിപ്പ് റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ആദ്യ ഏഴ് മിനിറ്റ് യൂട്യൂബിലൂടെ പുറത്ത് വിട്ടിരിക്കുകയാണ് വാർണർ ബ്രദേർസ്.

മോർടൽ കോംബാറ്റ് സീരിസിലെ മൂന്നാമത്തെ സിനിമയാണ് ഇത്. സൈമൺ മക്വോയിഡ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലൂവിസ് ടാൻ, ജെസിക്കാ മക്നമി, ജോഷ് ലോസൺ, ചിൻ ഹാൻ, ലൂഡി ലിൻ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയുടെ ട്രെയിലർ നേരത്തെ പുറത്ത് വിട്ടിരുന്നു. ഏപ്രിൽ 21ന് എച്ച്ബിഒ മാക്സിൽ ചിത്രം റിലീസ് ചെയ്യും.

cp-webdesk

null