Cinemapranthan
null

സിബി മലയിൽ – രഞ്ജിത്ത് കൂട്ടുകെട്ട് വീണ്ടും; ആസിഫും റോഷനും പ്രധാന താരങ്ങൾ: ടൈറ്റിൽ പുറത്ത്

null

സമ്മർ ഇൻ ബെത്‍ലഹേമിനു ശേഷം സംവിധായകരായ സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്നു പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടൂ. ‘കൊത്ത്’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. റോഷൻ മാത്യുവാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

സിബി മലയിലും രഞ്ജിത്തും വീണ്ടും ഒന്നുകുന്നുവെങ്കിലും രഞ്ജിത്ത് ഇത്തവണ നിർമ്മാതാവായാണ് എത്തുന്നത്.
രഞ്ജിത്തും സുഹൃത്ത് പി.എം ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിലാണ് ‘കൊത്ത്’ നിർമിക്കുന്നത്. ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് നവാഗതനായ ഹേമന്ദ് കുമാറാണ്.

രഞ്ജിത്ത്, വിജിലേഷ് , സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് പ്രശാന്ത് രവീന്ദ്രനാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകുന്നത് സംഗീത സംവിധായകൻ കൈലാസ് മേനോനാണ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്നിവേശ്.‌ പ്രൊജക്റ്റ് ഡിസൈനർ ബാദുഷ.

cp-webdesk

null
null