Cinemapranthan
null

എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് ജയിലിൽ നിന്നാണ്; നടി ശാലു മേനോൻ

അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസിൽ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു.

null

ശ്രദ്ധേയമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ശാലു മേനോൻ. എന്നാൽ പിന്നീട് സോളാർ കേസുമായി ബന്ധപ്പെട്ട് താരം വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് 2013ൽ ശാലു മേനോൻ അറസ്‌റ്റിലായിരുന്നു. ഇപ്പോഴിതാ ജയിലിലെ അനുഭവങ്ങൾ വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കി പണിയാൻ തന്നെ പാകപ്പെടുത്തിയെന്ന് പറയുകയാണ് നടി ശാലു മേനോൻ.

വ്യക്തി എന്ന നിലയിൽ സ്വയം പുതുക്കി പണിയാൻ ജയിലിലെ ദിവസങ്ങൾ പാകപ്പെടുത്തി. അന്നേവരെ സിനിമയിൽ മാത്രമേ ജയിൽ കണ്ടിട്ടുള്ളൂ. നാൽപ്പത്തിയൊമ്പതു ദിവസം അവിടെ കഴിഞ്ഞു. പലതരം മനുഷ്യരെ കാണാൻ പറ്റി. എല്ലാ മതങ്ങളിലും വിശ്വസിക്കാൻ ഞാൻ ശീലിച്ചത് അവിടെ നിന്നാണ്. വിശ്വാസം ആണെന്നെ പിടിച്ചു നിറുത്തിയത്. അവിടെ നിന്ന് പുറത്തിറങ്ങുമ്പോൾ ഒരൊറ്റ ലക്ഷ്യമേ മനസിൽ ഉണ്ടായിരുന്നുള്ളൂ. അതൊരു വാശി കൂടിയായിരുന്നു. എല്ലാം തിരിച്ചു പിടിക്കണമെന്ന വാശി. തൊട്ടടുത്ത ദിവസം തന്നെ ഞാൻ നൃത്തത്തിലേക്ക് മടങ്ങി. ക്ളാസ് വീണ്ടും തുടങ്ങി. പ്രോഗ്രാമുകളിൽ സജീവമായി. ഞാൻ തെറ്റു ചെയ്‌തിട്ടില്ല. പിന്നെന്തിന് വിഷമിക്കണം.‘ ശാലു മേനോൻ പറയുന്നു. അടുത്തിടെ ഒരു എം മാസികയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ശാലു മേനോന്റെ തുറന്ന് പറച്ചിൽ.

cp-webdesk

null
null