Cinemapranthan
null

ഒടിടിയിലും കളക്ഷന്‍ റെക്കോര്‍ഡ് ഇടാൻ സൽമാൻ ഖാൻ: ‘രാധെ’ റിലീസ്; സീ 5 സെര്‍വറുകള്‍ ക്രാഷ്

null

ഒട്ടേറെ തവണ റിലീസ് മാറ്റിവെച്ച സൽമാൻ ഖാൻ ചിത്രമാണ് ‘രാധെ’. . കഴിഞ്ഞ ഈദ് റിലീസ് ആയി തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ‘രാധെ’ ഈ വര്‍ഷത്തെ ഈദ് റിലീസ് ആയി ഇന്നലെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. തിയറ്ററുകളിലും ഒടിടിയിലും ഒരേദിവസം എത്തുന്ന ഹൈബ്രിഡ് രീതിയിലാണ് ചിത്രം എത്തിയിരിക്കുന്നത്. ഒരു സല്‍മാന്‍ ഖാന്‍ ചിത്രം ആദ്യമായാണ് ഇത്തരത്തില്‍ റിലീസ് ചെയ്യപ്പെടുന്നത്.

അതെസമയം കോവിഡ് രണ്ടാം തരംഗം ചിത്രത്തിന്റെ തിയേറ്റർ റിലീസിനെ ബാധിച്ചു. പക്ഷെ തിയേറ്ററിലെ ആദ്യദിന തള്ളിക്കയറ്റത്തിന് സമാനമായ പ്രതികരണമാണ് ഒ ടി ടിയിലും ലഭിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് ഒടിടി പ്ലാറ്റ്ഫോം ആയ സീ5ന്‍റെ പേ പെര്‍ വ്യൂ മാതൃകയായ സീ പ്ലെക്സില്‍ ചിത്രം എത്തിയത്. എന്നാല്‍ ഒന്നര വര്‍ഷത്തിനു ശേഷമെത്തുന്ന സല്‍മാന്‍ ചിത്രം കാണാന്‍ ആരാധകര്‍ ഇടിച്ചുകയറിയതോടെ സീ 5ന്‍റെ സെര്‍വറുകള്‍ ക്രാഷ് ആയി. 12 മണിക്ക് ചിത്രം കാണാനായി സീ 5ല്‍ ലോഗിന്‍ ചെയ്‍തവരുടെ എണ്ണം സംബന്ധിച്ച് ട്വിറ്ററില്‍ ചില അനൗദ്യോഗിക കണക്കുകള്‍ പ്രചരിക്കുന്നുണ്ട്. 12 മണിക്ക് 13 ലക്ഷത്തിലേറെ പേര്‍ പ്ലാറ്റ്ഫോമില്‍ എത്തിയെന്നാണ് അതിലൊന്ന്. എന്നാല്‍ സെര്‍വര്‍ ക്രാഷ് ആയതോടെ ആദ്യമെത്തിയ പലര്‍ക്കും ചിത്രം കാണാനായില്ല. ഇതിന്‍റെ നിരാശ പങ്കുവച്ച് പലരും സോഷ്യല്‍ മീഡിയയില്‍ ഫോട്ടോകള്‍ സഹിതം പോസ്റ്റുകള്‍ ഇട്ടിരുന്നു. എന്നാല്‍ ഏറെ വൈകാതെ സീ 5 തങ്ങളുടെ സെര്‍വര്‍ പ്രശ്നം പരിഹരിച്ചു. തുടര്‍ന്നുള്ള മണിക്കൂറുകളില്‍ കാണികളുടെ എണ്ണം വീണ്ടും വര്‍ധിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. ഒരു സമയത്ത് 30 ലക്ഷത്തിലധികം ആളുകള്‍ സീ5ല്‍ ഒരേ സമയം ചിത്രം കണ്ടെന്നും ചില ട്രേഡ് അനലൈസിംഗ് ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ പറയുന്നു.

ദിഷ പടാനി നായികയാവുന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രമായെത്തുന്നത് രണ്‍ദീപ് ഹൂദയാണ്. 230 കോടിക്കാണ് സീ സ്റ്റുഡിയോസ് ചിത്രത്തിന്‍റെ റൈറ്റ്സ് വാങ്ങിയിരിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കൊറിയന്‍ ചിത്രം ‘ദി ഔട്ട്ലോസി’ന്‍റെ ഒഫിഷ്യല്‍ റീമേക്ക് ആണ് ‘രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്’. പ്രഭുദേവയാണ് സംവിധാനം.

cp-webdesk

null
null