Cinemapranthan
null

സ്റ്റൈൽ മന്നൻ വാക്‌സിൻ എടുത്തു; ചിത്രം പങ്ക് വെച്ച് മകൾ സൗന്ദര്യ

നമ്മുടെ തലൈവര്‍ വാക്സിനെടുത്തുവെന്നാണ് സൗന്ദര്യ കുറിച്ചിരിക്കുന്നത്

null

കോവിഡ് മഹാമാരി പടർന്ന് പിടിക്കുമ്പോഴും കടുത്ത നിയന്ത്രണങ്ങളും ലോക്ക് ഡൗണും പ്രഖ്യാപിച്ചും വാക്‌സിൻ സ്വീകരിച്ചും ജാഗ്രതയോടെയും കരുതലോടെയും കോവിഡിനെതിരെ പോരാടുകയാണ് രാജ്യം. വാക്സിൻ എടുക്കുക മാത്രമാണ് കൊവിഡിനെതിരെയുള്ള പ്രതിരോധത്തിനുള്ള മാര്‍ഗം. ഒപ്പം കോവിഡ് പ്രോട്ടോക്കോളും പാലിക്കുക. പല ഘട്ടങ്ങളിലായി ഓരോ പ്രായക്കാരും വാക്‌സിൻ സ്വീകരിച്ചു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സ്റ്റൈൽ മന്നൻ രജനികാന്തും കോവിഡ് വാക്‌സിൻ സ്വീകരിച്ചിരിക്കുന്ന ചിത്രമാണ് പുറത്തു വന്നിരിക്കുന്നത്.

രജനികാന്ത് കൊവിഡ് വാക്സിൻ എടുക്കുന്നതിന്റെ ഫോട്ടോ പങ്കു വെച്ച് കൊണ്ടാണ് മകൾ സൗന്ദര്യയാണ് വെളിപ്പെടുത്തിയത് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. നമ്മുടെ തലൈവര്‍ വാക്സിനെടുത്തുവെന്നാണ് സൗന്ദര്യ കുറിച്ചിരിക്കുന്നത്. നമുക്ക് കൊവിഡ് വൈറസിനെതിരെ പോരാടി ജയിക്കാം എന്നും സൗന്ദര്യ എഴുതുന്നു.

നടൻ കമല്‍ഹാസനും അടുത്തിടെ കൊവിഡിന് എതിരെ വാക്സിൻ സ്വീകരിച്ചിരുന്നു. വാക്‌സിൻ സ്വീകരിച്ചതിന്റെ ഫോട്ടോകളും കമല്‍ഹാസൻ തന്നെ പങ്കുവെച്ചിരുന്നു.

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തിൽ നമുക്ക് ഒന്നിച്ചു നിന്ന് ഈ മഹാമാരിയെ പ്രതിരോധിക്കാം. എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും കൊറോണയെ പ്രതിരോധിക്കാൻ തയ്യാറാവണമെന്ന് ടീം സിനിമാപ്രാന്തൻ അഭ്യർത്ഥിക്കുന്നു. കരുതലോടെ ജാഗ്രതയോടെ നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം.. കോവിഡിനെ തുരത്താം #IndiaFightsCorona #breakthechain #covidsecondwave #letsfightagainstcovid

cp-webdesk

null
null