Cinemapranthan

അൽഫോൺസ കോളേജിലെ പഴയ ആർട്സ് ക്ലബ്ബ് സെക്രട്ടറി; പഴയ ചിത്രം പങ്കുവെച്ച് പ്രിയഗായിക

“ആദ്യമായി സാരി ഉടുത്തപ്പോൾ എടുത്ത പിക്ച്ചർ. ആർട്സ് ക്ലബ്ബ് സെക്രട്ടറി, മധുരമുള്ള ഓർമകൾ”

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായികയാണ് റിമി ടോമി. ചിരിപ്പിച്ചും തമാശകൾ പറഞ്ഞും മണിക്കൂറകൾ നീണ്ട സ്റ്റേജ് ഷോകൾ അവതരിപ്പിക്കുന്ന താരം മിനി സ്ക്രീൻ പരിപാടികളിലൂടെയും ഏറെ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ റിമി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്.

അൽഫോൺസ കോളേജ് കാലത്തെ ഒരോർമച്ചിത്രം പങ്കുവയ്ക്കുകയാണ്​ റിമി; “പാല അൽഫോൺസ കോളേജ്. ആദ്യമായി സാരി ഉടുത്തപ്പോൾ എടുത്ത പിക്ച്ചർ. ആർട്സ് ക്ലബ്ബ് സെക്രട്ടറി, മധുരമുള്ള ഓർമകൾ,” എന്നാണ് ഇൻസ്റ്റഗ്രാമിൽ ചിത്രത്തിനൊപ്പം റിമി കുറിക്കുന്നത്. കൂട്ടുകാരെയും പരിചയപ്പെടുത്തുന്നുണ്ട് .

ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ലഭിക്കുകയിരുന്നു. പിന്നീട് അങ്ങോട്ട് ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാൻ റിമിക്ക് സാധിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുകയായിരുന്നു താരം.

cp-webdesk