Cinemapranthan
null

തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിക്കായി ഡബ്ബ് ചെയ്യാൻ എസ്.പി.ബിയോട് സംവിധായകൻ; ‘പെടാപ്പാട് പെട്ടന്ന്’ മമ്മൂട്ടി; വീഡിയോ കാണാം

എസ്.പി.ബി യാത്രയാകുന്ന വേളയിൽ മമ്മൂട്ടിയ്ക്കൊപ്പം അദ്ദേഹം പങ്കിട്ട ഒരു സ്റ്റേജ് ഷോ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്.

null

ഇത്രയേറെ ഹിറ്റ് ഗാനങ്ങൾ സമ്മാനിച്ച മറ്റൊരു പിന്നണി ഗായകൻ ഇല്ലന്ന് തന്നെ എസ്.പി ബാലസുബ്രഹ്‌മണ്യത്തെ കുറിച്ച് പറയേണ്ടി വരും.
മലയാളത്തിലും ഒട്ടേറെ പ്രിയപ്പെട്ട ഗാനങ്ങൾ സമ്മാനിച്ച അദ്ദേഹം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടിക്കായും ഒട്ടേറെ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
അനശ്വരത്തിലെ താരാപദം, ന്യൂഡൽഹിയിലെ തൂ മഞ്ഞിൻ,​ ദളപതിയിലെ കാട്ടു കുയിലേ,​ മൗനം സമ്മതത്തിലെ കല്യാണ തേൻനിലാ,​ അഴഗനിലെ സാദി മല്ലി പൂചാരമേ എന്നിങ്ങനെ മമ്മൂട്ടിയ്ക്കായി എസ്.പി.ബി ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പർ ഹിറ്റായിരുന്നു. എസ്.പി.ബി യാത്രയാകുന്ന വേളയിൽ മമ്മൂട്ടിയ്ക്കൊപ്പം അദ്ദേഹം പങ്കിട്ട ഒരു സ്റ്റേജ് ഷോ സമൂഹമാധ്യമങ്ങളിൽ വീണ്ടും ശ്രദ്ധേയമാവുകയാണ്.

ഇശൽ ലൈല എന്ന കൈരളി ടീവി ഒരുക്കിയ പരിപാടിയിൽ എസ്.പി ബാലസുബ്രഹ്‌മണ്യത്തിന് ആദരം അർപ്പിക്കുന്ന പരിപാടിയിലാണ് ഇരുവരും ഒരുമിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്. മമ്മൂട്ടി അഭിനയിച്ച കെ. വിശ്വനാഥ് സംവിധാനം ചെയ്ത ‘ സ്വാതി കിരണം ‘ എന്ന തെലുങ്ക് ചിത്രത്തിന്റെ അനുഭവമാണ് എസ് പി ബി മുമ്പ് പങ്കുവച്ചത്. മമ്മൂട്ടിയ്ക്ക് വേണ്ടി ഡബ്ബ് ചെയ്യണമെന്ന് വിശ്വനാഥ് എസ്.പി.ബിയോട് ആവശ്യപ്പെട്ടു. മമ്മൂട്ടിയെ പോലൊരു മഹാനടന് വേണ്ടി ഡബ്ബ് ചെയ്യണമെന്നത് തന്നെ വളരെയേറെ സന്തോഷിപ്പിച്ചെന്ന് എസ്.പി.ബി പറഞ്ഞു. പക്ഷേ, മമ്മൂട്ടി സംവിധായകനോട് പറഞ്ഞത് തന്റെ ഡയലോഗുകൾ താൻ തന്നെ പറയാം. താൻ കഠിനമായി പരിശ്രമിക്കാം. എന്നിട്ടും ഇഷ്ടപ്പെട്ടില്ലെങ്കിൽ ബാലു സാറിനെ കൊണ്ട് ചെയ്യിച്ചാൽ മതി എന്നാണ്. പക്ഷേ, ഇങ്ങനെ വേണ്ടി വന്നില്ലെന്നും മമ്മൂട്ടി തന്നെ ചിത്രത്തിനായി ഡബ്ബ് ചെയ്തെന്നും എസ്.പി.ബി ഓർമിച്ചു. ശബ്ദം നൽകാൻ സാധിച്ചില്ലെങ്കിലും സ്വാതി കിരണം ഉൾപ്പെടെ തമിഴിലും തെലുങ്കിലുമൊക്കെ മമ്മൂട്ടിയ്ക്കായി മനോഹരമായ ഗാനങ്ങൾ പാടാൻ സാധിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ കാണാം;

‘സ്വാതി കിരണം’ എന്ന ചിത്രത്തിൽ താനൊരു സംഗീതജ്ഞനായി ആണ് വേഷമിട്ടിരുന്നതെന്നും സിനിമ വലിയ രീതിയൽ പ്രേക്ഷകർ കണ്ടില്ലെങ്കിലും ആന്ധ്രാ പ്രദേശിലെ ജനങ്ങൾ ഈ കഥാപാത്രം ഇന്നും ഓർമിക്കുന്നുണ്ടെന്നും മമ്മൂട്ടി പറയുന്നു. ” ഇദ്ദേഹം പാടിയ പാട്ട് ഞാൻ പാടാൻപെട്ടപാട് അതൊരു പെടാപ്പാടാണ്” ചിരിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു. ഇത്രയേറെ കഠിനമായ പാട്ട് അദ്ദേഹം ഒരു വെണ്ണയിൽ നൂല് ഇറങ്ങുന്നപോലെ വളരെ എളുപ്പത്തോടെ അദ്ദേഹം പടിയെന്നും മമ്മൂട്ടി പറയുന്നു. മ്മൂട്ടിയെ അരികെ നിറുത്തി സ്വാതി കിരണത്തിലെ ‘ സംഗീത സാഹിത്യ സമലംകൃതേ ‘ എന്ന ഗാനം എസ്.പി.ബി ആലപിക്കുകയും ചെയ്തു. തുടർന്ന് അഴകനിൽ മമ്മൂട്ടിയ്ക്ക് വേണ്ടി പാടിയ സാദി മല്ലി പൂചാരമേ എന്ന ഗാനം ഒപ്പം ആലപിക്കാൻ മമ്മൂട്ടിയെ അരികിലേക്ക് ക്ഷണിക്കുകയും ചെയ്തു. എസ്.പി.ബിയുടെ ഗാനത്തിൽ ലയിച്ച് നിന്ന മമ്മൂട്ടി അദ്ദേഹത്തിന്റെ പാട്ടിനൊത്ത് ചെറുതായി പാടുകയും ചെയ്തിരുന്നു.

cp-webdesk

null
null