Cinemapranthan

വാട്സ്ആപ്പ് ഡ്രഗ് ഗ്രൂപ്പിന്റെ അഡ്മിൻ ദീപിക; 2019ൽ കരൺ ജോഹർ നടത്തിയ പാർട്ടിയെക്കുറിച്ച് കൂടുതൽ അന്വേഷിക്കും

കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ മൊഴിയിൽ നിരവധി താരങ്ങളുടെ പേരുകൾ ഉണ്ടെന്നാണ് വിവരം.

null

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിൻറെ മരണവുമായി ബന്ധപ്പെട്ട ബോളിവുഡിലെ ലഹരി മരുന്ന് കേസിൽ കൂടുതൽ താരങ്ങളിലേക്ക് നീണ്ടിരുന്നു.

മയക്കുമരുന്ന് സംഘങ്ങളുമായി ബോളിവുഡ് നടി ദീപിക പദുക്കോണിന് അടുത്ത ബന്ധമുണ്ടെന്ന് കാട്ടുന്ന കൂടുതൽ തെളിവുകൾ പുറത്ത് വന്നിരിക്കുകയാണ്. വാട്സ്ആപ്പിലെ ഒരു ഡ്രഗ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു ദീപിക എന്ന് നാർകോട്ടിക് കൺട്രോൾ ബ്യൂറോയെ ഉദ്ധരിച്ച് ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.

ലഹരി മരുന്ന് ആവശ്യപ്പെട്ടു കൊണ്ട് ദീപിക പദുക്കോൺ നടത്തിയ വാട്സ്ആപ്പ് ചാറ്റുകൾ നേരത്തെ പുറത്തു വന്നിരുന്നു. വേണ്ടത് ഹാഷിഷ് ആണെന്നും കഞ്ചാവല്ലെന്നും വ്യക്തമാക്കുന്ന ദീപികയുടെ ചാറ്റ് 2017ലേതാണ്. മയക്കു മരുന്ന് സംബന്ധമായ കാര്യങ്ങൾ ചർ‌ച്ച ചെയ്യുന്ന ഗ്രൂപ്പിൽ ദീപിക സജീവമായിരുന്നു എന്നാണ് റിപ്പോർട്ട്. സെലിബ്രിറ്റി മാനേജറായ ജയാ സാഹയാണ് ഗ്രൂപ്പിന്റെ ഉടമസ്ഥ. ദീപികയുടെ മാനേജർമാരിൽ ഒരാളായ കരിഷ്മ പ്രകാശും ഈ ഗ്രൂപ്പിൽ അംഗമാണ്. കരിഷ്മയെ ഇന്നലെ ചോദ്യം ചെയ്തിരുന്നു. ഇന്ന് ദീപികയോട് അന്വേഷണോദ്യോഗസ്ഥരുടെ മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

ALSO READ: തെലുങ്ക് ചിത്രത്തിൽ മമ്മൂട്ടിക്കായി ഡബ്ബ് ചെയ്യാൻ എസ്.പി.ബിയോട് സംവിധായകൻ; ‘പെടാപ്പാട് പെട്ടന്ന്’ മമ്മൂട്ടി; വീഡിയോ കാണാം

ദീപികയ്ക്കു പുറമെ, നടിമാരായ സാറ അലി ഖാൻ, ശ്രദ്ധ കപൂർ എന്നിവരെയും ഇന്നു ചോദ്യം ചെയ്യുന്നുണ്ട്. കേസിൽ അറസ്റ്റിലായ റിയ ചക്രബർത്തിയുടെ മൊഴിയിൽ നിരവധി താരങ്ങളുടെ പേരുകൾ ഉണ്ടെന്നാണ് വിവരം. അതേസമയം സംവിധായകനും നിർമാതാവുമായ കരൺ ജോഹർ 2019ൽ നടത്തിയ ഒരു പാർട്ടിയെക്കുറിച്ച് എൻസിബി അന്വേഷണത്തിനൊരുങ്ങുന്നതായ വിവരങ്ങളും പുറത്തു വരുന്നു. ഈ പാർട്ടിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചിരുന്നു. പാർട്ടിയിൽ ലഹരി മരുന്ന് ഉപയോഗിക്കപ്പെട്ടതായും ചില ദൃശ്യങ്ങളടക്കം ചൂണ്ടിക്കാട്ടി മാധ്യമങ്ങൾ ചർച്ചചെയ്തിരുന്നു.

ALSO READ;

cp-webdesk

null

Latest Updates