Cinemapranthan

മണിരത്നത്തിൻ്റെ പൊന്നിയിൻ സെൽവനിൽ റഹ്‌മാനും; ഇടവേളക്ക് ശേഷം മലയാളത്തിലും സജീവമാകുന്നു

ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന സീട്ടിമാർ എന്ന സിനിമയിൽ അഭിനയിച്ചു വരികയാണ് റഹ്മാൻ ഇപ്പോൾ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് റഹ്മാൻ. ഒരിടവേളക്ക് ശേഷം റഹ്മാൻ വീണ്ടും സിനിമ മേഖലയിൽ സജീവമാവുകയാണ്. പുതുവർഷത്തിൽ തമിഴിലും തെലുങ്കിലും അടക്കം ഒട്ടേറെ ചിത്രങ്ങളാണ് റഹ്മാന്റേതായി ഒരുങ്ങുന്നത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായ ചിത്രം മണിരത്നത്തിൻ്റെ ഡ്രീം പ്രോജക്റ്റും മൾട്ടി സ്റ്റാർ ബ്രഹ്മാണ്ഡ ചിത്രവുമായ പൊന്നിയിൻ സെൽവനാണ്.

തമിഴിൽ മോഹൻ രാജയുടെ സഹായി സുബ്ബുറാം സംവിധാനം ചെയ്ത സിനിമ പ്രദർശന സജ്ജമായി. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഉടൻ റിലീസ് ചെയ്യും. മാസ്സ് ഹീറോ പരിവേഷമാണ് ഈ ചിത്രത്തിൽ റഹ്മാന്റേത് . ഹൈദരാബാദിൽ ഗോപിചന്ദിനൊപ്പം സമ്പത്ത് നന്തി സംവിധാനം ചെയ്യുന്ന സീട്ടിമാർ എന്ന സിനിമയിൽ അഭിനയിച്ചു വരികയാണ് റഹ്മാൻ ഇപ്പോൾ.

ഹൈദരാബാദിൽ തന്നെ ചിത്രീകരണം നടക്കുന്ന പൊന്നിയിൻ സെൽവനിലും അഭിനയിച്ചു വരികയാണ് റഹ്മാൻ. അഹമ്മദിന്റെ സംവിധാനത്തിൽ ജയം രവിക്കും അർജ്ജുനുമൊപ്പം ഒന്നിക്കുന്ന മജന ഗണ മന , വിശാലിനൊപ്പം ‘തുപ്പറിവാളൻ 2 ‘ എന്നിവയാണ് 2021 ന്റെ ആദ്യ പകുതിയിലെ റഹ്മാന്റെ മറ്റു തമിഴ് ചിത്രങ്ങൾ. പുതുമുഖ സംവിധായകൻ ചാൾസ് ജോസഫ് അണിയിച്ചൊരുക്കുന്ന സിനിമയിലൂടെ ഈ വർഷം താരം വീണ്ടും മലയാളത്തിലെത്തുന്നു. ഈ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപനം അടുത്തയാഴ്ച്ച ഉണ്ടാകും. പീക്കോക് ആർട് ഹൗസിന്റെ ബാനറിൽ എം.കെ .സുഭാകരനും , അഞ്ജു വർഗീസ് ‌ വിളയടത്തും ചേർന്നു നിർമിക്കുന്ന ഈ മലയാള സിനിമയുടെ ഷൂട്ടിങ് ജനുവരി അവസാനം കാശ്‌മീരിൽ തുടങ്ങും.

cp-webdesk

null