Cinemapranthan
null

‘സിബിഐ 5’ ഏപ്രിൽ അവസാന വാരം; ഔദ്യോഗിക പ്രഖ്യാപനം ഉടൻ: എസ്.എൻ സ്വാമി

അമൽ നീരദിന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രത്തിലാകും മമ്മൂട്ടി ഈ വർഷം ആദ്യം മമ്മൂട്ടി അഭിനയിക്കുക

null

എസ്. എൻ സ്വാമി മമ്മൂട്ടി കെ. മധു ടീം വീണ്ടും ഒന്നിക്കുന്ന സിബിഐയുടെ പുതിയ ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. സിനിമയുടെ തിരക്കഥാ ചർച്ചയുമായി ബന്ധപ്പെട്ട് എസ്.എൻ.സ്വാമിയും മമ്മൂട്ടിയും കഴിഞ്ഞ ദിവസങ്ങളിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. സിനിമയുടെ ചിത്രീകരണം ഏപ്രിൽ അവസാന വാരം ആരംഭിക്കും എന്ന് എസ്.എൻ സ്വാമി സിനിമ പ്രതനോട് പറഞ്ഞു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും ഇപ്പോൾ പുറത്ത് വിടാനാകില്ലന്നും. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ഇതുവരെ പുറത്തുവന്ന സിബിഐ പതിപ്പുകളിൽ വെച്ച് മികച്ചതായിരിക്കും അഞ്ചാം പതിപ്പെന്നാണ് എസ്എൻ സ്വാമി നേരത്തെപറഞ്ഞിരുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇത് ആദ്യമായിട്ടാണ് ഒരേ നായകനെ വെച്ച് ഒരേ സംവിധയകനും തിരക്കഥാകൃത്തും ഒരു ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുക്കുന്നത്.

അമൽ നീരദിന്റെ സംവിധാനത്തിൽ എത്തുന്ന പുതിയ ചിത്രത്തിലാകും മമ്മൂട്ടി ഈ വർഷം ആദ്യം മമ്മൂട്ടി അഭിനയിക്കുക. താടിയും മുടിയും നീട്ടി വളർത്തിയ ലുക്കിലാകും ഈ ചിത്രത്തിൽ മമ്മൂട്ടി എത്തുക. മെഗാസ്റ്റാറിന്റെ ഈ പുതിയ ലുക്ക് സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.

നവാഗതനായ ജോഫിൻ ടി. ചാക്കോ ഒരുക്കുന്ന പ്രീസ്റ്റ് ആകും ആദ്യം റിലീസിനെത്തുന്ന മമ്മൂട്ടി ചിത്രം. അതിനു ശേഷമാകും സന്തോഷ് വിശ്വനാഥിന്റെ വൺ റിലീസ് ചെയ്യുക.

cp-webdesk

null
null