Cinemapranthan

പ്രകാശ് അലക്സ് മികച്ച സംഗീത സംവിധായകൻ: ടെലിവിഷൻ പുരസ്‌ക്കാര പട്ടിക ഇങ്ങനെ

ഗോപി സുന്ദർ, ദീപക് ദേവ്, രാഹുൽ രാജ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന പ്രകാശ് അലക്സ് ‘കല്യാണം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധാന രംഗത്തേക്ക് വരുന്നത്

null

ഇരുപത്തിയെട്ടാമത്‌ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിക്കുമ്പോൾ മികച്ച സംഗീത സംവിധായകനുള്ള അവാർഡിനർഹനായി പ്രകാശ് അലക്സ്. ടെലി സീരിയൽ/ ടെലി ഫിലിം വിഭാഗത്തിൽ സൈഡ് എഫ്ക്റ്റ് എന്ന പരിപാടിക്കാണ് അവാർഡ്. പതിനയ്യായിരം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മന്ത്രി എ.കെ ബാലൻ അവാർഡുകൾ പ്രഖ്യാപിച്ചു. മധുപാൽ, ഓകെ ജോണി, എ സഹദേവൻ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
ഗോപി സുന്ദർ, ദീപക് ദേവ്, രാഹുൽ രാജ് എന്നിവർക്കൊപ്പം പ്രവർത്തിച്ചിരുന്ന പ്രകാശ് അലക്സ് ‘കല്യാണം’ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംഗീത സംവിധാന രംഗത്തേക്ക് കടന്നു വരുന്നത്. മോഹൻലാൽ, ഷൈലോക്ക് എന്നീ ചിത്രങ്ങളിൽ സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. സാജിദ് യഹിയയുടെ സംവിധാനത്തിൽ ഷെയിൻ നിഗം നായകനാവുന്ന ‘ഖൽബ്‌’ ആണ് പ്രകാശ് അലക്സിന്റെ വരാനിരിക്കുന്ന ചിത്രം.

28 മത് കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് 2019 വിജയികൾ

രചനാ വിഭാഗം

  • മികച്ച ഗ്രന്ഥം : പ്രൈം ടൈം : ടെലിവിഷൻ കാഴ്ചകൾ
    രചയിതാവ് : ഡോ.രാജൻ പെരുന്ന
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  • മികച്ച ലേഖനം :
    ടെലിവിഷനെക്കുറിച്ചുള്ള 2019 ലെ മികച്ച ലേഖനത്തിന് പുരസ്കാരം നല്കുന്നതിന് നിലവാരമുള്ള രചനകൾ ലഭിക്കാത്തതിനാൽ തിരഞ്ഞെടുക്കാന് സാധിച്ചിട്ടില്ല.
    കഥാവിഭാഗം
  • മികച്ച ടെലി സീരിയൽ :
    മികച്ച ടെലിസീരിയൽ ആയി തെരഞ്ഞെടുക്കുവാൻ യോഗ്യമായ ഒന്നും തന്നെയില്ലാത്തിനാൽ പുരസ്കാരം നല്കേണ്ടതില്ലെന്ന് ജൂറി തീരുമാനിക്കുന്നു.
  • മികച്ച രണ്ടാമത്തെ ടെലി സീരിയൽ :
    ഒന്നാമത്തെ സീരിയൽ ഇല്ലാത്തതുകൊണ്ടു തന്നെ രണ്ടാമത്തെ മികച്ച സീരിയൽ പുരസ്കാരത്തിന് യോഗ്യമായതില്ല.
  • മികച്ച ടെലി ഫിലിം (20 മിനിട്ടിൽ കുറവ്) : സാവന്നയിലെ മഴപ്പച്ചകൾ (കൈറ്റ് വിക്ടേഴ്സ്)
    സംവിധാനം : നൗഷാദ്
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    നിർമ്മാണം : ഹർഷവർധൻ
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    തിരക്കഥ : നൗഷാദ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  • മികച്ച ടെലി ഫിലിം (20 മിനിട്ടില് കൂടിയത്) : സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
    സംവിധാനം : സുജിത് സഹദേവ് (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    നിർമ്മാണം : അഭിലാഷ് കുഞ്ഞുകൃഷ്ണൻ
    (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    തിരക്കഥ : ഷിബുകുമാരൻ
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  • മികച്ച കഥാകൃത്ത് (ടെലിഫിലിം) : സുജിത് സഹദേവ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
  • മികച്ച ടി.വി.ഷോ (എന്റര്ടെയിന്മെന്റ്) : ബിഗ് സല്യൂട്ട്
    നിർമ്മാണം : മഴവിൽ മനോരമ
    (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  • മികച്ച കോമഡി പ്രോഗ്രാം : മറിമായം
    സംവിധാനം : മിഥുൻ. സി.
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    നിർമ്മാണം : മഴവിൽ മനോരമ
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  • മികച്ച ഹാസ്യാഭിനേതാവ് : നസീർ സംക്രാന്തി
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : 1. തട്ടീം മുട്ടീം (മഴവിൽ മനോരമ)
  • കോമഡി മാസ്റ്റേഴ്സ് (അമൃതാ ടി.വി)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) : ശങ്കർ ലാൽ
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)
  • മികച്ച ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) : രോഹിണി.എ.പിള്ള
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : മഹാഗുരു (ടെലിസീരിയൽ) (കൗമുദി ടി.വി)
  • കുട്ടികളുടെ മികച്ച ഷോർട്ട് ഫിലിം :
    കുട്ടികൾക്കുവേണ്ടിയാണെന്ന ബോധത്തോടെ ചെയ്ത ഒരു ചിത്രവും ജൂറിയുടെ മുന്നിൽ എത്തിപ്പെട്ടില്ല.
  • മികച്ച സംവിധായകൻ (ടെലിസീരിയൽ/ടെലിഫിലിം) : സുജിത്ത് സഹദേവ്
    (20,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : സൈഡ് എഫക്ട് (സെൻസേർഡ് പരിപാടി)
  • മികച്ച നടൻ (ടെലിസീരിയൽ/ടെലിഫിലിം) : മധു വിഭാകർ
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : കുഞ്ഞിരാമൻ (അമ്മ വിഷൻ)
  • മികച്ച രണ്ടാമത്തെ നടൻ (ടെലിസീരിയൽ/ടെലിഫിലിം) : മുരളിധരക്കുറുപ്പ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ) (അമൃതാ ടെലിവിഷൻ)
  • മികച്ച നടി (ടെലിസീരിയൽ/ടെലിഫിലിം) : കവിത നായർ നന്ദൻ
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : തോന്ന്യാക്ഷരങ്ങൾ (ടെലിസീരിയൽ ) (അമൃതാ ടി.വി.)
  • മികച്ച രണ്ടാമത്തെ നടി (ടെലിസീരിയൽ /ടെലിഫിലിം) : മായാ സുരേഷ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : തോന്ന്യാക്ഷരങ്ങൾ (അമൃതാ ടി.വി.)
  • മികച്ച ബാലതാരം (ടെലിസീരിയൽ/ടെലിഫിലിം) : ലെസ്വിൻ ഉല്ലാസ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : മഹാഗുരു (കൗമുദി ടി.വി.)
  • മികച്ച ഛായാഗ്രാഹകൻ (ടെലിസീരിയൽ /ടെലിഫിലിം) : ലാവെൽ .എസ്
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : മഹാഗുരു (കൗമുദി ടി.വി.)
  • മികച്ച ചിത്രസംയോജകൻ (ടെലിസീരിയൽ/ടെലിഫിലിം) : സുജിത്ത് സഹദേവ്
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)
  • മികച്ച സംഗീത സംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം) : പ്രകാശ് അലക്സ്
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)
  • മികച്ച ശബ്ദലേഖകൻ (ടെലിസീരിയൽ) : തോമസ് കുര്യന്
    (15,000 /- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
    പരിപാടി : സൈഡ് എഫക്റ്റ് (സെൻസേർഡ് പരിപാടി)
  • മികച്ച കലാസംവിധായകൻ (ടെലിസീരിയൽ /ടെലിഫിലിം) : ഷിബുകുമാർ
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : മഹാഗുരു (കൗമുദി ചാനൽ)
    പ്രത്യേക ജൂറി പരാമർശങ്ങൾ
  • അഭിനയം : ഐശ്വര്യ അനിൽ കുമാർ
    (പ്രശസ്തി പത്രവും ശില്പവും)
  • ഹാസ്യനടി : രശ്മി അനില്
    (പ്രശസ്തി പത്രവും ശില്പവും)
    പരിപാടി : കോമഡി മാസ്റ്റേഴ്സ് (അമൃത ടി.വി.)
  • ബാലതാരം : ബേബി ശിവാനി
    (പ്രശസ്തി പത്രവും ശില്പവും)
    ഉപ്പും മുളകും (ഫ്ലവേഴ്‌സ്)
    കഥേതര വിഭാഗം
  • മികച്ച ഡോക്യുമെന്ററി (ജനറൽ) : In Thunder Lightning and Rain (കേരളാ വിഷൻ)
    സംവിധാനം : ഡോ.രാജേഷ് ജയിംസ്
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    നിർമ്മാണം : 1. ഡോ. എസ്. പ്രീയ
  • കെ.സി.എബ്രഹാം
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
  • മികച്ച ഡോക്യുമെന്ററി : 1. ഒരു തുരുത്തിന്റെ ആത്മകഥ
    (സയൻസ് & എൻവിയോൺമെന്റ്) (ഏഷ്യാനെറ്റ് ന്യൂസ്)
  • ചെറുധാന്യങ്ങളുടെ ഗ്രാമം (കൈരളി ന്യൂസ്)
    സംവിധാനം : 1. നിശാന്ത്.എം.വി.,
  • ജി.എസ്. ഉണ്ണികൃഷ്ണൻ നായർ
    (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
    നിർമ്മാണം : 1. ഏഷ്യനെറ്റ് ന്യൂസ്,
  • ഫാം ഇൻഫമേഷൻ ബ്യൂറോ
    (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
  • മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) : 1. വേനലിൽ പെയ്ത ചാറ്റുമഴ
  • ജീവനുള്ള സ്വപ്നങ്ങൾ
    (സെൻസേർഡ് പ്രോഗ്രാമുകള്)
    സംവിധാനം : 1. ആർ.എസ്. പ്രദീപ്
  • ഋത്വിക് ബൈജു ചന്ദ്രൻ (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
    നിർമ്മാണം : 1. കെ.ദിലീപ് കുമാർ,
  • ഋത്വിക് ബൈജു ചന്ദ്രൻ (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
  • മികച്ച ഡോക്യുമെന്ററി (വിമൻ & ചിൽഡ്രൻ) : അട്ടപ്പാടിയിലെ അമ്മമാർ (മീഡിയാ വൺ)
    സംവിധാനം : സോഫിയാ ബിന്ദ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    നിർമ്മാണം : മീഡിയാ വൺ ടി.വി.
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  • മികച്ച എഡ്യുക്കേഷണൽ പ്രോഗ്രാം : പഞ്ഞിമുട്ടായി (ഞങ്ങളിങ്ങാനാണ് ഭായ്)
    സംവിധാനം : ഷിലെറ്റ് സിജോ
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    നിർമ്മാണം : ഏഷ്യനെറ്റ് ന്യൂസ്
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
  • മികച്ച ആങ്കർ (എഡ്യുക്കേഷണൽ പ്രോഗ്രാം) : 1. വി.എസ്. രാജേഷ്
  • ബിജു മുത്തത്തി
    (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
    പരിപാടികൾ : 1. Straight Line (കൗമുദി ടി.വി)
  • നിഴൽ ജീവിതം (കൈരളി ന്യൂസ്)
  • മികച്ച സംവിധായകൻ (ഡോക്യുമെന്ററി) : സജീദ് നടുത്തൊടി
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : അന്ധതയെക്കുറിച്ചുള്ള ഡയറിക്കുറിപ്പുകൾ (സ്വയംപ്രഭ ഡി.റ്റി.എച്ച്. ചാനൽ)
  • മികച്ച ന്യൂസ് ക്യാമറാമാൻ : ജിബിൻ ജോസ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : In Thunder Lightning and Rain
    (കേരളവിഷൻ സാറ്റലൈറ്റ് ചാനൽ)
  • മികച്ച വാർത്താവതാരക : 1. ആര്യ.പി (മാതൃഭൂമി ന്യൂസ്)
  • അനുജ (24 ന്യൂസ്)
    (7,500/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
    പരിപാടി : വിവിധ വാർത്താ ബുള്ളറ്റിനുകൾ
  • മികച്ച കോമ്പിയറർ/ആങ്കർ (വാർത്തേതര പരിപാടി) : സുരേഷ്. ബി (വാവ സുരേഷ്)
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : സ്നേക്ക് മാസ്റ്റർ (കൗമുദി ടി.വി)
  • മികച്ച കമന്റേറ്റർ (Out of Vision) : സജീ ദേവി.എസ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പും)
    പരിപാടി : ഞാൻ ഗൗരി(ദൂരദർശൻ മലയാളം)
  • മികച്ച ആങ്കർ/ഇന്റർവ്യൂ വർ (കറന്റ് അഫയേഴ്സ്) : 1. ഡോ. കെ. അരുൺ കുമാർ 2. കെ.ആര്. ഗോപീകൃഷ്ണൻ
    (5,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
    പരിപാടി : 1. ജനകീയ കോടതി (24 ന്യൂസ്)
  • 360 (24 ന്യൂസ്)
  • മികച്ച ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റ് : കെ.പി. റഷീദ്
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പരിപാടി : കരിമണൽ റിപ്പബ്ലിക്
    (ആലപ്പാടിന്റെ സമരവും ജീവിതവും)
    (ഏഷ്യാനെറ്റ് ന്യൂസ്)
  • മികച്ച ടി.വി.ഷോ (കറന്റ് അഫയേഴ്സ്):
  • ഞാനാണ് സ്ത്രീ (അമൃത ടി.വി)
  • പറയാതെ വയ്യ
    (10,000/- രൂപയും പ്രശസ്തിപത്രവും ശില്പവും വീതം)
    നിർമ്മാണം : 1. കോഡക്സ് മീഡിയ
  • മനോരമ ന്യൂസ്
  • മികച്ച കുട്ടികളുടെ പരിപാടി : അനന്തപുരിയുടെ തിരുശേഷിപ്പുകൾ
    സംവിധാനം : ബീനാ കലാം
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    നിർമ്മാണം : കൈറ്റ് വിക്ടേഴ്സ്,
    (15,000/- രൂപയും പ്രശസ്തിപത്രവും ശില്പവും)
    പ്രത്യേക ജൂറി പരാമർശം
  • ഡോക്യുമെന്ററി (ബയോഗ്രഫി)
    പരിപാടി : ഇനിയും വായിച്ചു തീരാതെ (കേരളാ വിഷൻ)
    സംവിധായകൻ : ദീപു തമ്പാൻ
    (ശില്പവും പ്രശസ്തി പത്രവും)
    നിർമ്മാതാവ് : മഞ്ജുഷ സുധാദേവി
    (ശില്പവും പ്രശസ്തി പത്രവും)
    16 മികച്ച സംഗീത സംവിധായകൻ : പ്രകാശ് അലക്സ്
    (15000 /- രൂപയും പ്രശസ്തി പത്രവും)
    പരിപാടി: സൈഡ് എഫ്ക്റ്റ് (ടെലി സീരിയൽ/ ടെലി ഫിലിം വിഭാഗം)

cp-webdesk

null

Latest Updates