Cinemapranthan
null

സിനിമയിലെ വില്ലൻ ജീവിതത്തിൽ ദൈവം; സോനു സൂദിന് അമ്പലം നിർമ്മിച്ച് തെലുങ്കാന

ജയലളിത, എം.ജിആർ, ഖുശ്ബു എന്നിവർക്ക് പിന്നാലെയാണ് സോനു സൂദിനും അമ്പലം പണിതിരിക്കുന്നത്

null

സിനിമയിലെ വില്ലനെ ജീവിതത്തിൽ ദൈവമായി കണ്ട് അമ്പലം നിർമ്മിച്ചിരിക്കുകയാണ് ആരാധകർ. ജയലളിത, എം.ജിആർ, ഖുശ്ബു എന്നിവർക്ക് പിന്നാലെയാണ് സോനു സൂദിനും അമ്പലം പണിതിരിക്കുന്നത്. താരാധന മൂത്ത് നായികാ നായകന്മാർക്ക് അമ്പലം പണിയുന്നത് ഇതാദ്യമല്ല. എന്നാൽ ഒരു വില്ലന് വേണ്ടി അമ്പലം പണിയുന്നത് ഇന്ത്യയിൽ ആദ്യമാണ്.

കോവിഡ് കാലത്ത് സോനു സൂദ് ചെയ്ത പ്രവർത്തനങ്ങളെ ആദരിക്കുന്നതിനായാണ് അമ്പലം നിർമ്മിച്ചത്. തെലുങ്കാനയിലെ ഡബ്ബ താന ​ഗ്രാമത്തിൽ ആണ് അമ്പലം പണിതത്. എന്നാൽ ഇതൊന്നും താൻ അർഹിക്കുന്നില്ലെന്നായിരുന്നു നടന്റെ പ്രതികരണം.

സോനു സൂദ് വില്ലൻ വേഷത്തിൽ എത്തുന്ന പുതിയ തെലുങ്ക് ചിത്രത്തിൽ ചിരഞ്ജീവിയാണ് നായകൻ. ഒരു ആക്ഷൻ സ്വീക്വൻസിൽ സോനു സൂദിനെ ചിരഞ്ജീവി തല്ലുന്ന രം​ഗമുണ്ടായിരുന്നു. സോനു സൂദിനെ തല്ലാനാകില്ലെന്നും തല്ലിയാൽ ആളുകൾ ശപിക്കുമെന്നും ചിരഞ്ജീവി പറഞ്ഞതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

cp-webdesk

null
null