Cinemapranthan
null

സൂപ്പര്‍ഹീറോ സബ്‍ജറ്റുമായി പാ രഞ്ജിത്ത്; നായകൻ വിജയ്

ഒരു സൂപ്പര്‍ഹീറോ സബ്‍ജക്റ്റ് അദ്ദേഹത്തെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തു. കാത്തിരുന്നു കാണാം

null

തമിഴ് സിനിമയിൽ ശക്തമായ ദളിത് രാഷ്ട്രീയം ചർച്ച ചെയ്യുന്ന സംവിധയകൻ പാ രഞ്ജിത്തും ദളപതി വിജയ്‍യും ഒന്നിക്കുന്നതായി റിപോർട്ടുകൾ.
രജനി കാന്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘കാല’, കബാലി എന്നീ ചിത്രങ്ങൾക്ക് ശേഷം വിജയ്‌ക്കൊപ്പം പാ രഞ്ജിത്ത് എത്തുന്നു എന്ന വാർത്ത ഏറെ ആവേശത്തോടെയാണ് സിനിമ ലോകം ഏറ്റെടുത്തിരിക്കുന്നത്.

ഒരു വിജയ് ചിത്രം ഒരുക്കാനുള്ള തന്‍റെ ആഗ്രഹത്തെക്കുറിച്ച് സംവിധായകൻ പാ രഞ്ജിത്ത് തന്നെയാണ് വെളിപ്പെടുത്തിയത്.
ആഗ്രഹിക്കുക മാത്രമല്ല വിജയ്‍യോട് ഒരു കഥ പറഞ്ഞെന്നും അദ്ദേഹത്തിന് അത് ഇഷ്ടമായെന്നും രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ പറഞ്ഞു.

“എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പവും പ്രവര്‍ത്തിക്കണമെന്നുണ്ട് എനിക്ക്. ‘കാല’യ്ക്കു ശേഷം ഞാന്‍ വിജയ്‍യെ കണ്ടിരുന്നു. ഒരു സൂപ്പര്‍ഹീറോ സബ്‍ജക്റ്റ് അദ്ദേഹത്തെ വായിച്ചുകേള്‍പ്പിച്ചു. അദ്ദേഹത്തിന് അത് ഇഷ്ടമാവുകയും ചെയ്തു. കാത്തിരുന്നു കാണാം”- സംവിധായകൻ പറയുന്നു.
ലോക്ക് ഡൗണ്‍ ഇടവേളയില്‍ താന്‍ നിരവധി തിരക്കഥകള്‍ പൂര്‍ത്തിയാക്കിയെന്നും ഒരു റൊമാന്‍റിക് ഡ്രാമയും ഇക്കൂട്ടത്തിലുണ്ടെന്നും പാ രഞ്ജിത്ത് പറഞ്ഞിരുന്നു.

ആര്യ നായകനാവുന്ന പുതിയ പാ രഞ്ജിത്ത് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. ‘സാര്‍പട്ടാ പരമ്പരൈ’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം 1995 വരെ വടക്കന്‍ ചെന്നൈയില്‍ നിലനിന്നിരുന്ന ബോക്സിംഗ് ഗെയിം പശ്ചാത്തലമാക്കിയുള്ളതാണ്. കബാലി എന്ന കഥാപാത്രത്തെയാണ് ആര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിനായുള്ള താരത്തിന്റെ മേക്ക് ഓവർ വീഡിയോ നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു. കലൈയരശന്‍, പശുപതി, ജോണ്‍ വിജയ്, കാലി വെങ്കട്, സന്തോഷ് പ്രതാപ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Pa Ranjith with vijay for a Super Hero Movie

cp-webdesk

null
null