Cinemapranthan
null

വ്യക്തിത്വവും നിലപാടുകളും കാത്തു സൂക്ഷിക്കുച്ചവർ: നാല്പതിന് അപ്പുറവും അവിവാഹിതരായി തുടരുന്ന 5 നായികമാർ

null

സിനിമാ ലോകത്തെ സർവ്വ സാധാരണ കാഴ്ചയാണ് വിവാഹത്തോട് കൂടി നായികമാർ അഭിനയരംഗം വിടുന്നത്. എന്നാൽ നമുക്കേറെ പ്രിയപ്പെട്ട നായികമാരിൽ ചിലർ ഇന്നും വിവാഹത്തിലേക്ക് കടക്കാതെ നൃത്തത്തിലും അഭിനയത്തിലും സജീവമായിട്ടുണ്ട്. വിവാഹം വേണ്ടെന്നു വെച്ച പ്രമുഖ തെന്നിന്ത്യൻ നായികമാരിൽ ചിലരാണ് ശോഭന, നന്ദിനി, തബു, നഗ്മ എന്നിവർ. മലയാളികൾക്ക് ഇന്നും പ്രിയപ്പെട്ട ഈ നടിമാർ ഇനിയും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കാതെ നൃത്ത – അഭിനയ രംഗങ്ങളിൽ ഉണ്ട്..

മലയാളികളുടെ ഇഷ്ട നായിക ശോഭനയാണ് വിവാഹിതയാകാത്ത നടിമാരിൽ പ്രമുഖ. നൃത്തരംഗത്ത് സജീവമായ ശോഭന ഇപ്പോൾ അഭിനയ രംഗത്തേക്കും തിരികെ വന്നിരിക്കുകയാണ്. വിവാഹത്തെക്കുറിച്ച് തനിക്കു ചിന്തിക്കാൻ പോലും കഴിയില്ലെന്നാണ് ശോഭന പറയുന്നത്. എന്നാൽ ശോഭന ഒരു പെൺകുഞ്ഞിനെ ദത്തെടുത്ത് വളർത്തുന്നുണ്ട്.

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നായികയാണ് നന്ദിനി. മലയാളത്തിൽ ഒരുപാട് സിനിമകളിൽ അഭിയനയിച്ചിട്ടില്ലെങ്കിലും ചെയ്ത സിനിമകൾ ഒക്കെയും തന്നെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റുന്നവയായിരുന്നു. കരുമാടിക്കുട്ടൻ, നാറാണത്ത് തമ്പുരാൻ, സുന്ദര പുരുഷൻ എന്നിവയാണ് നന്ദിനിയെന്ന കൗസല്യയെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ചിത്രങ്ങൾ. നാല്പതിനോടടുത്ത നന്ദിനി ഇനിയും വിവാഹിതയായിട്ടില്ല. തന്റെ കരിയറിൽ താൻ വിജയത്തിലേക്ക് ഇനിയും എത്തിയിട്ടില്ലെന്നും. ആ നേട്ടം കൈവരിക്കുമ്പോൾ താൻ വിവാഹിതയാവുമെന്നാണ് നന്ദിനി പറയുന്നത്.

വളരെ കുറച്ച് മാത്രം സിനിമകൾ ചെയ്തിട്ടുള്ളുവെങ്കിലും പ്രേക്ഷകർക്കിടയിൽ മികച്ച സ്വീകാര്യതയുള്ള നായികയാണ് തബു. മലയാളികൾക്ക് തബുവെന്നാൽ കലാപാനിയെന്നാവും ഉത്തരം. അമ്പതുകാരിയായ തബു ഇനിയും വിവാഹിതയല്ല. തന്റെ മനസിലെ ഭർത്താവിനെ ഇതുവരെയും കണ്ടെത്തിയിട്ടില്ലാത്തതു കൊണ്ടാണ് താൻ വിവാഹം കഴിക്കാത്തത് എന്നാണ് തബു പറയുന്നത്.

അന്യഭാഷാ നായികമാരാണെങ്കിലും തബുവിനെയും നന്ദിനിയെയും പോലെ തന്നെ മലയാളികളുടെ ഇഷ്ടം നേടിയ നായികയാണ് നഗ്മ. നാല്പത്തിയഞ്ചുകാരിയായ നഗ്മ ഇനിയും വിവാഹം കഴിച്ചിട്ടില്ല. തന്റെ അഭിനയ ജീവിതത്തിനിടയിൽ ക്രിക്കറ്റ് താരം സൗരവ് ഗാംഗുലിയുമായി പ്രണയത്തിലായ നഗ്മ പിന്നീട് വേർപിരിയുകയും ചെയ്തു. തമിഴ് നടൻ ശരത്തുമായി താരത്തിന്റെ പേരിൽ ഗോസിപ്പുകൾ നിറഞ്ഞുവെങ്കിലും, ഇന്നും അവിവാഹിതയായി തുടരുകയാണ് നഗ്മ.

മലയാളികളുടെ ഇഷ്ട നായികമാരിലൊരാളായ മറ്റൊരു അന്യഭാഷാ നായികയാണ് കിരൺ. നിരവധി സൂപ്പർ സ്റ്റാറുകൾക്കൊപ്പം അഭിനയിച്ച കിരൺ താണ്ഡവം, മനുഷ്യമൃഗം എന്നിവയിലൂടെയാണ് മലയാളികൾക്ക് ഏറെ പരിചയം. മുപ്പത്തൊൻമ്പതുകാരിയായ കിരൺ ഇനിയും വിവാഹം കഴിക്കാത്തതിന് കാരണമായി പറയുന്നത്, തനിക്കു പറ്റിയ ഒരു പങ്കാളിയെ ലഭിക്കുന്നത് വരെ താൻ വിവാഹം ചെയ്യില്ല എന്നാണ്.

വിവാഹം എന്നതിലുപരി തങ്ങളുടേതായ വ്യക്തിത്വവും നിലപാടുകളും കാത്തു സൂക്ഷിക്കുന്ന ഈ സൂപ്പർ നായികമാർ വിവാഹിതരായി കുടുംബ ജീവിതത്തിലേക്ക് കടന്നിട്ടില്ലെങ്കിലും അഭിനയവും നൃത്തവുമൊക്കെയായി പ്രേക്ഷകരുടെ സ്നേഹം പിടിച്ചു പറ്റി ഇപ്പോഴും ഇഷ്ട നായികമാരുടെ ലിസ്റ്റിൽ മുൻപിൽ തന്നെയാണ്.

cp-webdesk

null
null