Cinemapranthan
null

‘ഒറ്റക്കൊമ്പൻ’; സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത്

null

സുരേഷ് ഗോപിയുടെ 250-ാം ചിത്രത്തിന്റെ ടൈറ്റിൽ പുറത്ത് വിട്ടൂ. എന്ന പേരിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മാത്യു തോമസ് ആണ്. ഷിബിൻ ഫ്രാൻസിസ് തിരക്കഥ ഓർക്കുന്ന ചിത്രം നിർമ്മിക്കുന്നത് ടോമിച്ചൻ മുളകുപാടം ആണ്.

പകർപ്പവകാശം സംബന്ധിച്ച കേസിനെ തുടർന്ന് ഒട്ടേറെ തവണ വാർത്തകളിൽ നിറഞ്ഞ ചിത്രമാണ് സുരേഷ് ഗോപിയുടെ 250-ാം സിനിമ. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘കടുവ’യുടെ തിരക്കഥാകൃത്ത് ജിനു എബ്രഹാം ആണ് സുരേഷ് ഗോപി ചിത്രം പകർപ്പവകാശം ലംഘിച്ചെന്ന ആരോപണവുമായി കോടതിയെ സമീപിച്ചത്. തുടർന്ന് ‘കടുവ’ സിനിമയുമായി ബന്ധപ്പെട്ട പേരോ പ്രമേയമോ സുരേഷ് ഗോപി ചിത്രത്തിൻറെ അണിയറപ്രവർത്തകർക്ക് ഉപയോഗിക്കാനാവില്ലെന്ന് ആദ്യം ജില്ലാ കോടതിയും പിന്നീട് ഹൈക്കോടതിയും വിധിച്ചു.

ടൈറ്റിൽ പ്രഖ്യാപനം ഇന്നു വൈകിട്ട് ഉണ്ടാവുമെന്ന് സുരേഷ് ഗോപി നേരത്തെ അറിയിച്ചിരുന്നു. ഫേസ്ബുക്കിലൂടെയാണ് സുരേഷ് ഗോപിയും ചിത്രത്തിൻറെ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടവും ഇക്കാര്യം അറിയിച്ചത്. മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ നൂറിലേറെ താരങ്ങളുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ചിത്രത്തിൻറെ ടൈറ്റിൽ പങ്കുവെച്ചിരിക്കുന്നത്.

മുൻനിശ്ചയപ്രകാരമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരും തിരക്കഥയും വച്ചുതന്നെയാണ് തങ്ങൾ മുന്നോട്ടുപോകുകയെന്ന് ഇന്ന് രാവിലെ പങ്കുവെച്ച പോസ്റ്റിൽ സുരേഷ് ഗോപി കുറിച്ചിരുന്നു. ഇതിനുതാഴെ സുരേഷ് ഗോപി ആരാധകർ കൂട്ടമായെത്തി ആശംസകൾ നേർന്നിരുന്നു. എന്നാൽ അക്കൂട്ടത്തിൽ ചിലർ പൃഥ്വിരാജിനെ അപഹസിച്ചും കമൻറ് ചെയ്തു. അവയോട് പ്രതികരിച്ച് സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു.

cp-webdesk

null
null