Cinemapranthan
null

ന​ട​ന്‍ വി​നീ​തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ വിദേശ നമ്പര്‍; തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സംശയമെന്ന് താരം

ആ​ക്ട​ര്‍ വി​നീ​ത് എ​ന്ന പേ​രി​ല്‍ സേ​വ് ചെ​യ്ത വാ​ട്‌​സ്ആ​പ്പ് കോ​ണ്‍​ടാ​ക്ടി​ന്‍റെ സ്‌ക്രീന്‍​ഷോ​ട്ട് ഉ​ള്‍​പ്പ​ടെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്

null

നടൻ വി​നീ​തി​ന്‍റെ പേ​രി​ല്‍ വ്യാജ വിദേശ നമ്പര്‍ ഉപയോഗിച്ച് തട്ടിപ്പ്. തന്റെ ഫെസ്ബുക്ക് പേജിലൂടെയാണ് താരം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിദേ​ശ​ത്ത് നി​ന്നും താ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ്യാ​ജ ഫോ​ണ്‍ ന​മ്പ​രി​ലൂ​ടെ ചിലർ ആ​ളു​ക​ളെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നു​ണ്ടെ​ന്നും ഇ​ക്കാ​ര്യം എ​ല്ലാ​വ​രെ​യും അ​റി​യി​ക്കു​ന്നു​വെ​ന്നും വി​നീ​ത് ഫേസ്ബുക്കിൽ കു​റി​ച്ചു.

ആ​ക്ട​ര്‍ വി​നീ​ത് എ​ന്ന പേ​രി​ല്‍ സേ​വ് ചെ​യ്ത വാ​ട്‌​സ്ആ​പ്പ് കോ​ണ്‍​ടാ​ക്ടി​ന്‍റെ സ്‌ക്രീന്‍​ഷോ​ട്ട് ഉ​ള്‍​പ്പ​ടെ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. വിനീതിന്റെ ഫോട്ടോ വെച്ച വാട്ട്‌സാപ്പ് കോണ്‍ടാക്റ്റാണ് പോസ്റ്റിലുള്ളത്. സം​ശ​യാ​സ്പ​ദ​മാ​യ ഇ​ത്ത​രം കോ​ണ്‍​ടാ​ക്ടു​ക​ളോ​ട് പ്ര​തി​ക​രി​ക്ക​രു​തെ​ന്നും ഇതിന്റെ പിന്നില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് സംശയിക്കുന്നുവെന്നും വിനീത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

cp-webdesk

null
null