Cinemapranthan
null

ഇംഗ്ലിഷ്–ഇന്ത്യൻ സിനിമയിൽ പ്രധാന വേഷത്തിൽ നിമിഷ; ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ ഒരുങ്ങുന്നു

null

2018ലെ മികച്ച നടിയുടെ സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടിയ താരമാണ് നിമിഷ സജയന്‍. ഒരു ഇംഗ്ലിഷ്–ഇന്ത്യൻ ചിത്രത്തിൽ പ്രധാനവേഷത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് നിമിഷ ഇപ്പോൾ. ‘ഫുട്പ്രിന്റ്സ് ഓൺ വാട്ടർ’ എന്ന പേരിൽ എത്തുന്ന ചിത്രത്തിന്റെ ഇന്ന് പുറത്ത് വിട്ടൂ. നിമിഷയ്ക്കൊപ്പം ബോളിവുഡ് താരം ആദിൽ ഹുസൈനും പ്രധാന വേഷത്തിൽ എത്തും

നഥാലിയ ശ്യാം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്, നഥാലിയയുടെ സഹോദരി നീത ശ്യാം ആണ്. ലെന കുമാർ, ബ്രിട്ടീഷ് താരം അന്റോണിയോ അകീൽ എന്നവരും മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഛായാഗ്രഹണം അഴകപ്പൻ. നിർമാണം മോഹൻ നാടാർ.
ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല.

cp-webdesk

null
null