Cinemapranthan
null

‘നാഗിന’ റീമേക്കിനൊരുങ്ങുന്നു: ശ്രീദേവിക്ക് പകരം ശ്രദ്ധ കപൂര്‍

null

നടി ശ്രീദേവിയുടെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ ‘നാഗിന’ എന്ന ചിത്രം റീമേക്കിനൊരുങ്ങുന്നു. ശ്രദ്ധ കപൂറാണ് നായികയാകുന്നത്. വിശാല്‍ ഫുറിയ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നിഖില്‍ ദ്വിവേദിയാണ്. ശ്രീദേവി അനശ്വരമാക്കിയ കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ശ്രദ്ധ ട്വിറ്ററില്‍ കുറിച്ചിരുന്നു.

1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നാഗിന. ഫാന്‍റസി വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണവും സംവിധാനവും ഹര്‍മേഷ് മല്‍ഹോത്രയായിരുന്നു. ജഗ് മോഹന്‍ കപൂറിന്‍റെ കഥക്ക് രവി കപൂര്‍ തിരക്കഥയൊരുക്കി. റിഷി കപൂര്‍, അമരീഷ് പുരി, കോമള്‍ മധുവാകര്‍ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.

തമിഴ് ചിത്രം വേട്ടയുടെ റീമേക്കായ ഭാഗി 3യിലാണ് ശ്രദ്ധ കപൂര്‍ ഒടുവില്‍ അഭിനയിച്ചത്. ടൈഗര്‍ ഷറോഫ്, റിതേഷ് ദേശ്മുഖ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മാര്‍ച്ച് 6ന് റിലീസ് ചെയ്ത ചിത്രം കോവിഡ് മൂലം പിന്‍വലിക്കേണ്ടി വന്നിരുന്നു. പിന്നീട് ഒടിടി പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യുകയായിരുന്നു.

cp-webdesk

null
null