Cinemapranthan
null

‘എന്റെ മമ്മൂട്ടി സിനിമയുടെ സംവിധായകൻ’; പുതിയ ചിത്രത്തിന്റെ സംവിധായകനെ പരിചയപ്പെടുത്തി മുരളി ഗോപി

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. മുരളി ഗോപി, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള വിജയ് ബാബുവിന്റെ ആദ്യ ചിത്രമാണിത്.

null

ഫ്രൈഡേ ഫിലിമ്സിന്റെ നിർമ്മാണത്തിൽ ഒരുങ്ങുങ്ങ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ സംവിധയകനെ പരിചയപ്പെടുത്തി മുരളി ഗോപി. മുരളി ഗോപിയുടെ രചനയിൽ ഒരുങ്ങുന്ന ചിത്രം പ്രഖ്യാപനം മുതൽ തന്നെ ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മുരളി ഗോപി.

“നവാഗത സംവിധായകൻ ഷിബു ബഷീറിനൊപ്പം. എന്റെ സ്‌ക്രിപ്പിറ്റിലെ മമ്മൂട്ടി സിനിമ സംവിധാനം ചെയ്യുന്നത് ഇദ്ദേഹമാണ്”. ഫേസ്ബുക്ക് പോസ്റ്റിൽ സംവിധായകനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മുരളിഗോപി കുറിച്ചു.

https://www.facebook.com/murali.gopy/posts/425104332305271

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷം ചിത്രീകരണം ആരംഭിക്കും. മുരളി ഗോപി, മമ്മൂട്ടി എന്നിവര്‍ക്കൊപ്പമുള്ള വിജയ് ബാബുവിന്റെ ആദ്യ ചിത്രമാണിത്.

വലിയൊരു സ്വപ്‌നം നടക്കാന്‍ പോകുകയാണ്. ഫ്രൈഡേ ഫിലിം ഹൗസ് ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ സിനിമ എന്നാണ് വിജയ് ബാബു ഈ സിനിമയെ കുറിച്ച് പ്രഖ്യാപന സമയത്ത് ഫേസ്ബുക്കിൽ കുറിച്ചത്.

മുരളി ഗോപിയും രതീഷ് അമ്പാട്ടും വിജയ് ബാബുവും ചേർന്ന് നിർമ്മിക്കുന്ന ‘തീർപ്പ്’ അണിയറയിൽ ഒരുങ്ങുകയാണ്. രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന രജി കോശി എന്നിവർ പ്രധാനവേഷങ്ങളിലെത്തുന്നു.

cp-webdesk

null
null