Cinemapranthan
null

‘ചിലര്‍ മരണശേഷവും ജീവിക്കുന്നു’: ആരാധകരെ വികാരഭരിതരാക്കിയ വിവേകിന്റെ കുറിപ്പ്

null

അന്തരിച്ച നടന്‍ വിവേക് നേരത്തെ ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ദേയമാകുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന കുറിപ്പുകള്‍ അദ്ദേഹം ഇടക്ക് പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോഴിതാ അത്തരത്തില്‍ മരണത്തെക്കുറിച്ച് വിവേക് എഴുതിയ ഒരു ട്വീറ്റ് സിനിമ പ്രേമികളെയും ആരാധകരെയും വികാരഭരിതരായിരിക്കുകയാണ്.

“ലളിതവും നിസ്വാര്‍ത്ഥവും കറയില്ലാത്തതുമായ ജീവിതവും ഒരുനാള്‍ അവസാനിക്കും. പലരും മരിക്കും. പക്ഷെ, ചിലര്‍ മരണശേഷവും ജീവിക്കുന്നു”, തമിഴില്‍ വിവേക് കുറിച്ച ട്വീറ്റ് ഇങ്ങനെ.

ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിലെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരിക്കെ ഇന്നു പുലർച്ചെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. തമിഴിലെ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്ന വിവേക് 220 ലേറെ സിനിമകളിൽ അഭിനയിച്ചു.

1987 ൽ‌ മനതിൽ ഉരുതി വേണ്ടും എന്ന ചിത്രത്തിലൂടെ ബാലചന്ദറാണ് വിവേകിനെ ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തിച്ചത്. പിന്നീട് പുതുപുതു അർഥങ്കൾ, ഒരുവീട് ഇരുവാസൽ തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിലടക്കം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 1990 കളിൽ തുടർച്ചയായി വൻഹിറ്റുകളുടെ ഭാഗമായ വിവേകിനെ പ്രേക്ഷകർ ഏറ്റെടുത്തു

അ‍ഞ്ചുതവണ മികച്ച ഹാസ്യതാരത്തിനുള്ള തമിഴ്നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി. തമിഴ് സിനിമ കണ്ടുപരിചയിച്ചതിൽനിന്നു വ്യത്യസ്തമായി, സാമൂഹിക വിമർശനം കൂടി ഉൾക്കൊള്ളുന്നതായിരുന്നു വിവേകിന്റെ തമാശകൾ. ടെലിവിഷൻ അവതാരകനായിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനികാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. 2009 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു

cp-webdesk

null
null