Cinemapranthan
null

ഇച്ചാക്കക്ക് പിറന്നാൾ ‘ഉമ്മ’ കൊടുത്ത് ലാലേട്ടൻ; ഏറ്റെടുത്ത് ആരാധകർ

‘പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാൾ ദിനം നേരുന്നു, എന്നും സ്നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.’

null

മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരിക്കുകയാണ്.

മെഗാസ്റ്റാർ മമ്മൂട്ടിക്ക് ‘ഉമ്മ’നൽകുന്ന ചിത്രമാണ് ലാലേട്ടൻ പങ്കുവെച്ചിരിക്കുന്നത്. നമ്പർ 20 മദ്രാസ് മെയ്‌ലിൽ മമ്മൂട്ടിക്ക് ചിത്രമാണ് മോഹൻലാൽ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

പ്രിയപ്പെട്ട ഇച്ചാക്ക, നല്ലൊരു പിറന്നാൾ ദിനം നേരുന്നു, എന്നും സ്നേഹം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.’– മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു

രാവിലെ പങ്കുവെച്ച ചിത്രം ഇതൊനൊടകം തന്നെ ആയിരത്തിലധികം പേരാണ് ഷെയർ ചെയ്തിട്ടുള്ളത്. ഒട്ടേറെ ആരാധകരും ചിത്രത്തിന് താഴെ മമ്മൂക്കക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

cp-webdesk

null
null