Cinemapranthan
null

സെറ്റിൽ നിന്ന് ചിത്രങ്ങൾ പുറത്ത് പോയിട്ടില്ല’; മിഷൻ ഇംപോസിബിൾ 7 അടുത്ത വർഷം

null

ടോം ക്രൂസിൻറെ മിഷൻ ഇംപോസിബിൾ പരമ്പരയിലെ ഏഴാമത്ത ചിത്രം അടുത്ത വർഷം റിലീസിന് ഒരുങ്ങുകയാണ്. നവംബറിലായിരുന്നു ചിത്രം റിലീസിനെത്തുമെന്ന് കരുതിയത്, എന്നാൽ കോവിഡ് വ്യാപനം അതിരൂക്ഷമായതോടെ റിലീസിങ്ങ് വീണ്ടും നീണ്ടുപോവുകയായിരുന്നു.

അതിനിടയിലാണ് ഷൂട്ടിങ്ങ് സെറ്റിലെ ടോം ക്രൂസിൻറെ മോശം പെരുമാറ്റം എന്ന തരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതും, വിവാദങ്ങൾ ഉയരുന്നതും. സെറ്റിലെ മറ്റ് അംഗങ്ങളെ ചീത്ത വിളിക്കുന്ന ക്രൂസിൻറെ ഒരു ശബ്ദ സന്ദേശവും ഇതിനിടയിൽ പ്രചരിച്ചിരുന്നു. മിഷൻ ഇംപോസിബിൾ 7ൻറെ തെന്ന് പ്രചരിക്കുന്ന ചില ചിത്രങ്ങൾ എം.പയർ മാഗസിൻ പുറത്ത് വിട്ടത് വലിയ ചർച്ചയായിരുന്നു. ഒരു സ്റ്റണ്ട് ബൈക്കിലിരിക്കുന്ന ക്രൂസിൻറെ ചിത്രങ്ങളായിരുന്നു അത്.

ഇപ്പോഴിതാ ആരോപണങ്ങളെല്ലാം താരം നിഷേധിച്ചിരിക്കുകയാണ് . ഷൂട്ടിങ്ങ് സെറ്റിൽ നിന്നും ചിത്രങ്ങൾ പുറത്തു പോവാനുള്ള സാധ്യതകൾ കുറവാണെന്നും ക്രൂസ് പറഞ്ഞു.

വിംഗ് റാംസ്,ഹെൻറി സെർണി,സൈമൺ പെഗ്ഗ്, റെബേക്ക ഫർഗൂസൻ,വനേസ കിർബി എന്നിവരാണ് ക്രൂസിനൊപ്പം ചിത്രത്തിൽ അഭിനയിക്കുന്നത്. വലിയ മുതൽ മുടക്കിലാണ് ചിത്രം നിർമ്മിക്കുന്നത്. പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നത്.

cp-webdesk

null
null