Cinemapranthan
null

സ്വപ്നം സാക്ഷാത്കരിച്ച് ആശാ പ്രഭ; ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ നാളെ റിലീസിനെത്തുന്നു

നീ സ്ട്രീം, ലൈംലൈറ്റ്, റൂട്ട്സ് എന്നീ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്

null

നവാഗതയായ ആശ പ്രഭ സംവിധാനം ചെയ്ത ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ നാളെ റിലീസിനെത്തുന്നു. ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നീ സ്ട്രീം, ലൈംലൈറ്റ്, റൂട്ട്സ് എന്നീ മൂന്ന് ഒടിടി പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ‘സിദ്ധാർത്ഥൻ എന്ന ഞാൻ’ എന്ന ചിത്രം പ്രേക്ഷകർക്ക് മുൻപിൽ എത്തുമ്പോൾ അത് ഒരു സംവിധായികയുടെ അതിജീവനത്തിന്റെ കഥ കൂടിയാവുകയാണ്.

അകാലത്തിൽ പൊലിഞ്ഞ നന്ദകുമാർ കാവിലിന്റെയാണ് കഥ -തിരക്കഥ. ഭാര്യയായ ആശാ പ്രഭ മൂന്ന് വർഷത്തിനിപ്പുറം തന്റെ പ്രിയതമന്റെ സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ്. നന്ദകുമാർ കാവിൽ സംവിധാനം ചെയ്ത ചിത്രങ്ങളാണ് മഴനൂൽക്കനവുകൾ, മാന്ത്രിക വീണ, യു കാൻ ഡു എന്നിവ.

സിനിമയുടെ നിർമ്മാണ ഘട്ടത്തിൽ ഏറെ പ്രശ്നങ്ങൾ നേരിട്ടെങ്കിലും വീട്ടുകാരുടേയും സുഹൃത്തുകളുടേയും പിന്തുണയോടെ സിനിമ പൂർത്തിയാകുകയായിരുന്നു. 2019 മെയ് 17ന് തീയേറ്ററുകളിലെത്തിയെങ്കിലും സിനിമ കാണികളിലേയ്ക്ക് എത്തിക്കാൻ സാധിച്ചില്ല. തുടർന്ന് കൊവിഡ് സൃഷ്​ടിച്ച പ്രതിസന്ധികൾക്കൊടുവിൽ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

തൊണ്ടിമുതലും ദൃക്സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു നാട്ടിൻ പുറത്തുകാരന്‍റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. പുതുമുഖമായ അതുല്യ പ്രമോദാണ് ചിത്രത്തിലെ നായിക. യശോദ് രാജ് മൂവീസിന്‍റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, ദിലീഷ് പോത്തൻ, കലാഭവൻ ഹനീഫ, വിജയൻ കാരന്തൂർ , ശരത് കോവിലകം, നന്ദ കിഷോർ, വിനോദ് നിസാരി, രജീഷ്, പപ്പൻ പന്തീരങ്കാവ്, വൈശാഖ് ശോഭന കൃഷ്ണൻ, ശാരദ, രുദ്ര കൃഷ്ണൻ, അനശ്വര പി അനിൽ , മഞ്ചു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാബു ജെയിംസാണ് ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

cp-webdesk

null
null