Cinemapranthan

അപ്പാനി ശരത്ത് നായകനാകുന്ന ‘മിഷന്‍ സി’; ഒപ്പം കൈലാഷും മേജര്‍ രവിയും: റംസാന്‍ റിലീസ്

അപ്പാനി ശരത്ത് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിഷന്‍ സി’ റംസാന്‍ റിലീസ് ആയി അടുത്ത മാസം തിയറ്ററുകളിലേക്ക്.
മലയാളത്തിലും തമിഴിലും ഒരേ സമയമാവും റിലീസിന് എത്തുന്ന ചിത്രം വിനോദ് ഗുരുവായൂര്‍ ആണ് സംവിധാനം ചെയ്യുന്നത്.
റിയലിസ്റ്റിക് ക്രൈം ആക്ഷന്‍ ത്രില്ലര്‍ എന്ന് അണിയറക്കാര്‍ വിശേഷിപ്പിക്കുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കൈലാഷ് ആണ്. ‘ക്യാപ്റ്റന്‍ അഭിനവ്’ എന്നാണ് കൈലാഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

എം സ്ക്വയര്‍ സിനിമാസിന്‍റെ ബാനറില്‍ മുല്ല ഷാജി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മീനാക്ഷി ദിനേശ് ആണ് നായിക. ജോഷിയുടെ ‘പൊറിഞ്ചു മറിയം ജോസി’ല്‍ മറിയത്തിന്‍റെ കൗമാരകാലം അവതരിപ്പിച്ച മീനാക്ഷി ദിനേശ് ആദ്യമായി നായികയാവുകയാണ് ഈ ചിത്രത്തിലൂടെ. മേജര്‍ രവി, ജയകൃഷ്ണന്‍, ഋഷി തുടങ്ങിയവരും മറ്റു വേഷങ്ങളില്‍ എത്തുന്നു.

സുശാന്ത് ശ്രീനിയാണ് ഛായാഗ്രഹണം. സുനില്‍ ജി ചെറുകടവിന്‍റെ വരികള്‍ക്ക് ഹണി, പാര്‍ത്ഥസാരഥി എന്നിവര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, അഖില്‍ മാത്യു എന്നിവരാണ് ഗായകര്‍. എഡിറ്റിംഗ് റിയാസ് കെ ബദര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി. കലാസംവിധാനം സഹസ് ബാല. ചമയം മനോജ് അങ്കമാലി.

cp-webdesk