Cinemapranthan
null

സ്ഥിരം അമവാസി രാത്രിയോ ബംഗ്ലാവോ പട്ടിയുടെ ഓരിയിടലോ ഇല്ലത്ത ചതുർമുഖം; ‘മുഖമില്ലാത്ത ഭയം’

സ്ഥിരം അമവാസി രാത്രിയോ ബംഗ്ലാവോ പട്ടിയുടെ നിർത്തതേയുള്ള ഓരിയിടലോ ഒന്നുമില്ലാത്ത ഏറ്റവും പുതിയ കഥയും കഥ സന്ദർഭവും ചതുർമുഖത്തിൽ കാണാം

null

മലയാളത്തിലെ ആദ്യ ടെക്‌നോ-ഹൊറർ ചിത്രമായി എത്തിയ ചതുർമുഖം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുമ്പോൾ, എന്താണ് ഈ ടെക്‌നോ ഹൊറർ ത്രില്ലർ എന്ന ചോദ്യവും പലരും ചോദിക്കുന്നുണ്ട്. ആദ്യമായാണ് ഒരു ടെക്‌നോ ഹൊറർ ത്രില്ലർ മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്താണ് ടെക്‌നോ ഹൊറർ ത്രില്ലർ? നമ്മളെല്ലാവരും ജീവിക്കുന്ന ചുറ്റുപാടുകളിൽ, ദിനംപ്രതി ജീവിതത്തിൽ വലിയൊരു സാനിധ്യവും, സ്വാധീനവും ഇന്ന് ടെക്‌നോളജിക്കുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ഫോൺ എടുത്ത് കൊണ്ട് ഒരു ദിവസത്തെ നമ്മൾ വരവേൽക്കുന്നു. നമ്മുടെ ജീവിതത്തിൽ നടക്കുന്ന കാര്യങ്ങൾ നമ്മൾ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെയ്ക്കുന്നു. അഭിപ്രായങ്ങൾ പറയുന്നു. അങ്ങനെ ഒട്ടേറെ കാര്യങ്ങളിൽ ഇന്ന് ടെക്‌നോളജി നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്.

പ്രധാനമായും മൊബൈൽ ഫോൺ ഇന്ന് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമായി മാറി കഴിഞ്ഞിരിക്കുന്നു. ഒരു സ്മാർട്ട് ഫോൺ പോലും ഇല്ലാത്ത ആളുകൾ ഇന്ന് വിരളമാണ്. പ്രത്യേകിച്ച് ലോക്ക് ഡൗൺ സമയങ്ങളിലെല്ലാം എല്ലാ തലമുറയിലുമുള്ള ആളുകളും സ്മാർട്ട് വേൾഡിലേക്ക് വല്ലാതെ ആശ്രയിക്കപ്പെട്ടിരുന്നു. ചതുർമുഖം അത്തരം ലോകത്തിലെ കഥയാണ് പറയുന്നത്. അത് കൊണ്ട് തന്നെ മലയാളത്തിൽ ഇതൊരു പുത്തൻ അനുഭവമായിരിക്കും. സ്ഥിരം അമവാസി രാത്രിയോ ബംഗ്ലാവോ പട്ടിയുടെ നിർത്തതേയുള്ള ഓരിയിടലോ ഒന്നുമില്ലാത്ത ഏറ്റവും പുതിയ കഥയും കഥ സന്ദർഭവും ചതുർമുഖത്തിൽ കാണാം

രഞ്ജീത്ത് കമല ശങ്കറിന്റെയും സലിൽ.വി യുടെയും സംവിധാന മികവ് ചിത്രത്തിൽ ഉടനീളം പ്രകടമാണ്. തേജസ്വിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു വാര്യർ അവതരിപ്പിക്കുന്നത്. തേജസ്വിനിയുടെ ഉറ്റ സുഹൃത്തായി എത്തുന്ന ആന്റണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ സണ്ണി വെയിൻ.

സണ്ണി വെയ്ൻ എന്ന നടന്റെ കരിയറിലെ വ്യത്യസ്തമായ വേഷമാണ് ചതുർമുഖത്തിലേത്.ആദ്യാവസാനം നിറഞ്ഞു നിൽക്കുന്ന,ചിത്രത്തിന്റെ നിർണായക ഘട്ടങ്ങളിൽ സംഭാവന നൽകുന്ന കഥാപാത്രം.തേജസ്വിനിയെന്ന മഞ്ജു വാര്യർ കഥാപാത്രത്തിന്റെ മാനസീക സംഘർഷങ്ങളിലും ആന്റണി പങ്കാളിയാകുന്നുണ്ട്.

മലയാള സിനിമയിൽ ഇതാദ്യമായാണ് ഇതുപോലെ ഒരു സിനിമ സംഭവിക്കുന്നത്. സിനിമയുടെ എല്ലാ വശങ്ങളും ഒരേ പോലെ ഭംങ്ങിയുള്ളതക്കി ഒരുക്കിയെടുക്കുനതിൽ അണിയറ പ്രവർത്തകരും അഭിനേതാക്കളും വിജയിച്ചു. ഹോളിവുഡ് നിലവാരത്തിൽ ഉള്ള ഗ്രാഫിക്സ് വർകും മികച്ച ഛായഗ്രഹണം പാശ്ചാതല സംഗീതം എന്നിവ സിനിമയെ മറക്കാൻ കഴിയാത്ത ഒരു ഒരു എക്സ്പീരിയൻസ് ആക്കുന്നുണ്ട്. പേടിയും ടെൻഷനും ഉണ്ടാക്കുന്ന ഒരുപാട് രംഗങ്ങൾ ഉണ്ട് സിനിമയിൽ. ഇതുപോലെ ഉള്ള ഹൊറർ സിനിമകൾ തീയേറ്ററിൽ ഇരുന്നു കാണുന്നത് തന്നെ മികച്ച ഒരു എക്സ്പീരിയൻസ് ആണ്. എല്ലാ തരം പ്രേക്ഷകർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന തരത്തിൽ ഒരു വിഷു കൈനീട്ടം തന്നെയാണ് ചതുർമുഖം.

cp-webdesk

null
null