Cinemapranthan

നാല്പതോളം സിനിമകള്‍ക്ക് ശേഷമാണ് പഠനത്തിലേക്ക് തിരികെ വന്നത്; മന്യ പറയുന്നു

കോണ്‍വെക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ട് മന്യ എഴുതിയത്

null

2002ൽ ദിലീപ് ഇരട്ട വേഷങ്ങളിൽ എത്തിയ ചിത്രമാണ് കുഞ്ഞികൂനൻ. നവ്യ നായര്‍, മന്യ എന്നിങ്ങനെ രണ്ട് നായികമാരുണ്ടായിരുന്ന സിനിമ ഇന്ന് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാവുകയാണ്. മന്യ അവതരിപ്പിച്ച ലക്ഷ്മി എന്ന കഥാപാത്രവും സായി കുമാറിന്റെ വാസു എന്ന വില്ലന്‍ വേഷവുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. തുടക്കത്തില്‍ കുഞ്ഞിക്കൂനനിലെ ഒരു പ്രധാനപ്പെട്ട രംഗം പാട്ട് വീഡയോ ആയിട്ടാണ് പുറത്ത് വന്നത്. പിന്നാലെ വാസു-ലക്ഷ്മി എന്നീ കഥാപാത്രങ്ങളുടെ വിവാഹമായി ചര്‍ച്ചയായത്. സിനിമയില്‍ ലക്ഷ്മിയെ പീഡിപ്പിച്ച് കൊല്ലുന്ന വാസു എന്ന വില്ലനെ കുറിച്ചുള്ള ട്രോളുകളാണ് പിന്നീട് സോഷ്യല്‍ മീഡിയ നിറഞ്ഞത്. പ്രചരിക്കുന്നത് റേപ്പ് ജോക്ക് ആണെന്ന ചർച്ചയും ഇതിനെതിരെ വ്യാപകമായ വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു.

ഈ അവസരത്തിൽ പ്രതികരണവുമായി നടി മന്യ തന്നെ രംഗത്ത് എത്തിയിരുന്നു. തന്റെ ഭര്‍ത്താവ് വാസു അല്ല വികാസ് ആണെന്നായിരുന്നു മന്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഇപ്പോഴിതാ തന്റെ പഠനത്തെ കുറിച്ച് പറയുകയാണ് താരം.

‘എന്റെ കൗമാര കാലത്ത് പിതാവ് മരിച്ചതിനെ തുടര്‍ന്ന് എന്റെ പഠനം പാതി വഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. നാല്‍പത്തിയൊന്നോളം സിനിമകള്‍ ചെയ്തതിന് ശേഷം ഞാന്‍ പഠനത്തിലേക്ക് തിരികെ വന്നു. കണക്കും സ്റ്റാറ്റിസ്റ്റിക്‌സും ഇഷ്ടമാണ്. ഒന്നും അസാധ്യമല്ല’ എന്നായിരുന്നു കോണ്‍വെക്കേഷന്‍ ചിത്രം പങ്കുവെച്ച് കൊണ്ട് മന്യ എഴുതിയത്. ജീവിതത്തില്‍ ആരും നമ്മളെ താഴ്ത്തികെട്ടാന്‍ അനുവദിക്കരുത്. കഠിനാധ്വാനത്തിലൂടെ നമ്മള്‍ക്ക് ഇഷ്ടമുള്ള കാര്യത്തില്‍ വിജയം നേടാന്‍ സാധിക്കും. എന്നും മന്യ കുറിച്ചു.

cp-webdesk

null

Latest Updates