Cinemapranthan
null

‘ബിലാൽ’ വൈകും; ആദ്യം എത്തുക മറ്റൊരു മമ്മൂട്ടി അമൽ നീരദ് ചിത്രം

മാർച്ചിൽ ചിത്രീകരണം ആരംഭിക്കാൻ ഇരുന്ന ബിലാൽ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

null

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ബിലാൽ. മമ്മൂട്ടി അമൽ നീരദ് കോമ്പിനേഷനിൽ എത്തിയ ബിഗ് ബി യുടെ രണ്ടാം ഭാഗത്തിനായുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകർ. എന്നാൽ ബിലാലിന് മുന്നേ മറ്റൊരു ചിത്രത്തിനായി ഇരുവരും ഒന്നിക്കും എന്നാണ് സിനിമ പ്രാന്തന് ലഭിച്ച റിപ്പോർട്ടുകൾ.

അതേസമയം സിനിമയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വിട്ടിട്ടില്ല. ഡിസംബർ അവസാനമോ ജനുവരി ആദ്യത്തോടെയോ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരങ്ങൾ.

പുതിയ മമ്മൂട്ടി ചിത്രങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. ലോക്ക് ഡൗണിനുശേഷം മമ്മൂക്ക ഏത് ചിത്രത്തിലായിരിക്കും ആദ്യം അഭിനയിക്കുക എന്ന ചർച്ചയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. മാർച്ചിൽ ചിത്രീകരണം ആരംഭിക്കാൻ ഇരുന്ന ബിലാൽ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കുകയായിരുന്നു.

കുരിശിങ്കൽ കുടുംബത്തിലെ ആ നാലാമനായ അബു ജോൺ കുരിശിങ്കലായി ദുൽഖറോ ഫഹദോ എത്തുമെന്ന ചർച്ചയും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അതേസമയം ഈ വേഷത്തിൽ ഒരു താരം തന്നെ എത്തും എന്ന് നടി മംമ്ത ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

ബാല, മം‌മ്ത മോഹൻ‌ദാസ്, ലെന തുടങ്ങിയ അഭിനേതാക്കൾ രണ്ടാം ഭാഗത്തിലും ഉണ്ടാകും. ബിലാലിൽ റിമി ടോമിയായി ഇത്തവണയും എത്തുന്നതിന്റെ സന്തോഷത്തിലാണ് മം‌മ്ത. ആദ്യഭാഗത്തിൽ മമ്മൂട്ടി കഥാപാത്രം ബിലാലുമായി ചെറിയൊരു അകല്‍ച്ചയുള്ള കഥാപാത്രമായിരുന്നു മം‌മ്തയുടെത്. ബാലയുടെ മുരുകനേക്കാള്‍ സ്‌നേഹം റിമിക്ക് ആ കുടുംബത്തില്‍ നിന്നും ഇപ്പോള്‍ കിട്ടുന്നുണ്ടെന്നാണ് മംമ്ത പറയുന്നത്.

മനോജ് കെ ജയന്‍, ലെന, ഇന്നസെന്റ്, വിജയരാഘവന്‍, ജോയ്മാത്യു, പ്രകാശ് രാജ്, വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് രണ്ടാം ഭാഗത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ALSO READ

cp-webdesk

null
null