Cinemapranthan

വനിതാ സംവിധായികയ്ക്കൊപ്പം മമ്മൂട്ടി; നായിക പാർവതി തിരുവോത്ത്

ദുൽഖറിന്റെ വേഫെറെർ ഫിലിംസും സെല്ലുലോയ്‍ഡ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം

അന്താരാഷ്ട്ര വനിതാ ദിനത്തിൽ ഒരു വനിതാ സംവിധായകയെ മലയാളത്തിന് പരിചയപ്പെടുത്തി മെഗാസ്റ്റാർ മമ്മൂട്ടി. ‘പുഴു’ എന്ന പേരിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പങ്കുവെച്ചുകൊണ്ട് മമ്മൂട്ടി തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചത്. മമ്മൂട്ടിയും പാർവതി
തിരുവോത്തും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്നും പ്രത്യേകതയും സിനിമക്കുണ്ട്. നവാഗതയായ റത്തീന ശർഷാദ് ആണ് ചിത്രത്തിന്റെ സംവിധാനം.

ഹർഷാദ്​, ഷറഫു, സുഹാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്​. മമ്മൂട്ടിയുടെ തന്നെ ഉണ്ട എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഹർഷാദ്. വരത്തൻ, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കൾ ആണ് ഷറഫും സുഹാസും. ദുൽഖറിന്റെ വേഫെറെർ ഫിലിംസും സെല്ലുലോയ്‍ഡ് പ്രൊഡക്‌ഷൻസും ചേർന്നാണ് നിർമ്മാണം.

ജല്ലിക്കെട്ടിനടക്കം കാമറ ചലിപ്പിച്ച ഗിരീഷ് ഗംഗാധരൻ ആണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതം. ദീപു ജോസഫ് എഡിറ്റിങ്ങും സമീറ സനീഷ് വസ്​ത്രാലങ്കാരവും നിർവഹിക്കുന്നു. മനു ജഗത്​ ആണ്​ കലാ സംവിധാനം.

ഇപ്പോൾ ചിത്രീകരണം പുരോഗമിക്കുന്ന അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വത്തിന് ശേഷം മമ്മൂട്ടി ഈ ചിത്രത്തിൽ ജോയിൻ ചെയ്യും.

cp-webdesk