Cinemapranthan
null

ജന്മി സമ്പ്രദായത്തിന്റെ കാലഹരണപ്പെട്ട രാഷ്ട്രീയം വെള്ളിത്തിരയിൽ പകർന്നാടി തുടങ്ങിയ അഭിനേതാവ്; ‘കരമന ജനാർദ്ദനൻ’ ഓർമ്മയായിട്ട് 24 വർഷം

null

കരമന ജനാർദ്ദനൻ നായർ ചലച്ചിത്രരംഗത്തോട് വിടപറഞ്ഞു പോയിട്ട് ഇന്നേക്ക് ഇരുപതു വർഷങ്ങൾ തികയുന്നു. വൈവിധ്യമായ നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ട നടനായി മാറിയ അദ്ദേഹം 1981ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ എലിപ്പത്തായം എന്ന സിനിമയിലൂടെ ആണ് മലയാളിക്ക് ഏറെ സുപരിചിതനാവുന്നത്.

പഠനകാലത്ത് തന്നെ അടൂർ ഗോപാലകൃഷ്ണന്റെ നാടകങ്ങളടക്കം പല നാടകങ്ങളിലും അഭിനയിച്ച കരമന ജനാർദ്ദനൻ അടൂരിന്റെ ഏറ്റവും പ്രിയപ്പെട്ട നടനായിരുന്നു. അതുകൊണ്ടു തന്നെ അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത “മിത്ത്” എന്ന ലഘുചിത്രമാണ് കരമനയുടെ ആദ്യ സിനിമ. പിന്നീട് കാലഹരണപ്പെട്ട ജന്മി സമ്പ്രദായത്തിന്റെ ക്ഷയിച്ച ഇല്ലങ്ങളെ എലിപ്പത്തായത്തോട് ഉപമിച്ച് അടൂർ പകർത്തിയ ചലച്ചിത്ര ഭാഷ്യത്തിൽ കഥാനായകനാവാൻ അദ്ദേഹം തിരഞ്ഞെടുത്തതും കരമന ജനാർദ്ദനൻ നായരെ ആയിരുന്നു. മികച്ചൊരു സിനിമ മാത്രമല്ല വെള്ളിത്തിരയിലെ ആ ജന്മിത്തറവാട്ടിലൂടെ അടൂര്‍ മലയാളിക്ക് നല്‍കിയത് അനശ്വരനായ നടനേക്കൂടിയായിരുന്നു.

സ്വയംവരം,എലിപ്പത്തായം,മുഖാമുഖം,മതിലുകൾ മറ്റൊരാൾ അമൃതം ഗമയ, ജനുവരി ഒരു ഓർമ്മ, ഒഴിവുകാലം, വെള്ളാനകളുടെ നാട്, ധ്വനി…. എന്നിങ്ങനെ തുടങ്ങി 1980 – 2000 കാലത്ത് ധാരാളം സിനിമകളിൽ വ്യത്യസ്തങ്ങളായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പൊന്മുട്ടയിടുന്ന താറാവിലെ ഹാജിയാർ വേഷം, പട്ടണ പ്രവേശത്തിലെ പ്രഭാകരൻ തമ്പി, സ്ഫടികത്തിലെ ഫാ. ഒറ്റപ്ലാക്കൻപോലുള്ള വേഷങ്ങൾ മലയാളികളുടെ മനസിൽ നിന്നും ഒരിക്കലും മായില്ല.

200ൽ അധികം സിനിമകളിൽ കരമന ജനാർദ്ദനൻ നായർ അഭിനയിച്ചിട്ടുണ്ട്. 1999ൽ പുറത്തിറങ്ങിയ എഫ് ഐ ആർ എന്ന ചിത്രത്തിലാണ് കരമന അവസാനമായി അഭിനയിച്ചത്.

മറക്കാനാകാത്ത നിരവധി അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാളിക്ക് സമ്മാനിച്ച് വിടപറഞ്ഞ കലാകാരന്‌ പ്രണാമം

cp-webdesk

null
null