Cinemapranthan
null

ഞെട്ടിച്ച് എസ്ജെ സൂര്യ: മികച്ച പ്രതികരണങ്ങൾ നേടി സെൽവരാഘവന്റെ ‘നെഞ്ചം മറപ്പതില്ലെ’

എസ് ജെ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി തന്നെ ചിത്രത്തെ വിലയിരുത്താം

null

സെൽവരാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീതം യുവന്‍ ശങ്കര്‍ രാജയാണ്. സൂര്യ നായകനായ എൻജികെയാണ് സെൽവ
സെൽവരാഘവന്റെ ഒടുവിൽ പുറത്ത് ഇറങ്ങിയ ചിത്രം. ഈ സിനിമക്ക് മുൻപ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നെഞ്ചം മറപ്പതില്ലെ’. എന്നാൽ സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപെട്ട വിഷയങ്ങളെ തുടർന്ന് ചിത്രത്തിന്റെ റിലീസ് മൂന്ന് വർഷത്തോളം വൈകുകയായിരുന്നു.

എസ് ജെ സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനമായി തന്നെ ചിത്രത്തെ വിലയിരുത്താം. ഹോറർ ത്രില്ലർ ജോണറിൽ എത്തിയ ചിത്രം പ്രേക്ഷകർക്ക് ഒരു മികച്ച തിയേറ്റർ അനുഭവം തന്നെയാണ്. ഒരു സൈക്കോ കഥാപാത്രമാണ് ചിത്രത്തിൽ എസ്.ജെ സൂര്യ അവതരിപ്പിക്കുന്നത്.

കൂടാതെ യുവൻ ശങ്കർ രാജയുടെ മികച്ച പശ്ചാത്തല സംഗീതവും പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നതിൽ ഒരു വലിയ പങ്ക് വഹിച്ചിട്ടുണ്ട്. എവർ & എവർ റിലീസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നത്.

cp-webdesk

null
null