Cinemapranthan
null

ഉമ്മൻ ചാണ്ടിയുടെ അൻപത് വർഷങ്ങൾ:ചോദ്യം ചോദിച്ചും വിയോജിപ്പ് അറിയിച്ചും മമ്മൂട്ടിയും മോഹൻലാലും

ഉമ്മൻചാണ്ടിയുമായി തനിക്കുള്ള ഏക വിയോജിപ്പിനെ കുറിച്ചും മമ്മൂക്ക പറയുന്നു

null

നിയമ സഭയിലെ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്ന ഉമ്മൻ ചാണ്ടിയോട് ചോദ്യം ചോദിച്ചും വിയോജിപ്പ് അറിയിച്ചും മലയാളത്തിന്റെ പ്രിയ നടൻമാർ. നിയമസഭാ സാമാജികനായ ഉമ്മന്‍ ചാണ്ടിയുടെ പൊതു പ്രവർത്തന ജീവിതത്തിന്റെ അൻപത് വർഷങ്ങൾ പൂർത്തിയാക്കുമ്പോൾ ലാലേട്ടന് ചോദിക്കാൻ ഒരേയൊരു ചോദ്യമാണ് ഉള്ളത്.

“ഏതു പ്രതിസന്ധികളെയും ചിരിയോടെ നേരിടുന്ന ഉമ്മൻചാണ്ടിയെന്ന നേതാവ്, തളര്‍ന്നുപോയ, കരകയറാന്‍ പ്രയാസപ്പെട്ട ജീവിത നിമിഷം ഏതാണ്”? എന്നായിരുന്നു മോഹൻലാലിന്റെ ചോദ്യം.
“തെറ്റ് ചെയ്‌തെങ്കില്‍ ഒരു ദോഷവും സംഭവിക്കില്ല; തെറ്റ് ചെയ്താല്‍ അതിന്റെ ദോഷവും കിട്ടും. പ്രതിസന്ധി വരുമ്പോഴൊക്കെ ഇതോര്‍ക്കും. പ്രസംഗത്തില്‍ ഒരുവാചകം ശരിയായില്ലെന്ന് തോന്നിയാല്‍ അതു പോലും പിന്നീട് അലട്ടും. പക്ഷേ, ചെയ്യാത്ത കാര്യങ്ങളെക്കുറിച്ച് രൂക്ഷ വിമര്‍ശനം വന്നാലും വിഷമമില്ല. അത് പറഞ്ഞയാള്‍ക്കേ ബാാധകമാവൂ എന്ന് കരുതും’, ലാലേട്ടന്റെ ചോദ്യത്തിന് ഉമ്മന്‍ ചാണ്ടി മറുപടി നൽകി.

അതെ സമയം രഷ്ട്രീയപരമായ എതിർപ്പുകൾ ഉണ്ടെങ്കിലും ഉമ്മൻ ചാണ്ടിയുമായി വ്യക്തിപരമായി സൗഹൃദവും സ്നേഹവും കത്ത് സൂക്ഷിക്കുന്ന ആളാണ് മമ്മൂട്ടി.
“കേരളം കണ്ടു നിന്ന വളര്‍ച്ചയാണ് ഉമ്മന്‍ ചാണ്ടിയുടേത്. ഞാന്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ത്തന്നെ ഉമ്മന്‍ ചാണ്ടി നിയമസഭയിലുണ്ട്. ഉമ്മന്‍ ചാണ്ടിയെന്ന ഭരണാധികാരിയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഉമ്മന്‍ചാണ്ടി എന്ന സുഹൃത്തിനെ ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്നു.” മലയാള മനോരമക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി പറയുന്നു. ഉമ്മൻചാണ്ടിയുടെ സാധാരണത്വവും എത്ര തിരക്കുണ്ടെങ്കിലും തിരിച്ചുവിളിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന ഉമ്മൻ ചാണ്ടിയെ തനിക്കു ഇഷ്ടമാണ് എന്നും മമ്മൂട്ടി വ്യക്തമാക്കുന്നു. എന്നാൽ ഉമ്മൻചാണ്ടിയുമായി തനിക്കുള്ള ഏക വിയോജിപ്പിനെ കുറിച്ചും മമ്മൂക്ക പറഞ്ഞു. ‘സ്വന്തം ആരോഗ്യം നോക്കാതെയുള്ള അദ്ദേഹത്തിന്റെ രീതികളോടാണ് തനിക്ക് വിയോജിപ്പുള്ളതെന്നാണ് മമ്മൂട്ടി പറഞ്ഞത്.
ഒരേ മണ്ഡലത്തിൽ നിന്നു തന്നെ ആവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട്‌ നിയമ സഭയിലെത്തിയ നേതാവാണ് ഉമ്മന്‍ ചാണ്ടി.

cp-webdesk

null
null