Cinemapranthan

ഫഹദിനൊപ്പം സൗബിനും ദര്‍ശനയും; ‘ഇരുള്‍’ ചിത്രീകരണം ആരംഭിച്ചു

നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സി യു സൂണിനു ശേഷം ഫഹദ് ഫാസിലും ദർശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയുടെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു.
‘ഇരുള്‍’ എന്ന പേരിൽ ഒരുങ്ങുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നസീഫ് യൂസഫ് ഇസുദ്ദീന്‍ എന്ന നവാഗതനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഏറെ ചര്‍ച്ച ചെയ്ത ബോളിവുഡ് ചിത്രം തുമ്പാട് ഉള്‍പ്പെടെയുള്ള സിനിമകളില്‍ സഹസംവിധായകനായിരുന്നു നസീഫ് യൂസഫ്

ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെയും പ്ലാന്‍ ജെ സ്റ്റുഡിയോസിന്‍റെയും ബാനറില്‍ ആന്‍റോ ജോസഫ്, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നവരാണ് നിര്‍മ്മാണം. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജക്ട് ഡിസൈനര്‍ ബാദുഷ. കൊവിഡ് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം.

കൊവിഡ് പശ്ചാത്തലത്തില്‍ പരിമിതമായ സാഹചര്യങ്ങളില്‍ ചിത്രീകരിച്ച് ഡയറക്ട് ഒടിടി റിലീസ് ആയി പുറത്തെത്തിയ സിനിമയായിരുന്നു ‘സി യു സൂണ്‍’. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് ദര്‍ശന രാജേന്ദ്രന്‍ ആയിരുന്നു.

cp-webdesk