Cinemapranthan
null

തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ സ്ഥാനാര്‍ത്ഥി?: പ്രതികരിച്ച് മല്ലിക സുകുമാരൻ

താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികസുകുമാരൻ പറഞ്ഞു

null

നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പറേഷനില്‍ നിന്ന് മത്സരിക്കുമെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് നടി മല്ലികാ സുകുമാരന്‍. താന്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികസുകുമാരൻ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷന് കീഴിലുള്ള വലിയവിള വാര്‍ഡില്‍ നിന്ന് മല്ലിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നായിരുന്നു വ്യാപകമായി പ്രചരിച്ചുകൊണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മല്ലിക രംഗത്തെത്തിയത്. ന്യൂസ് 18നോടായിരുന്നു മല്ലികയുടെ പ്രതികരണം. സ്ഥാനാര്‍ത്ഥി ആകണമെന്ന ആവശ്യമായി തന്നെ ആരും സമീപിച്ചിട്ടില്ലെന്നും രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ സംബന്ധിച്ച് ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നുമാണ് മല്ലികാ സുകുമാരന്‍ കൂട്ടിച്ചേർത്തു

cp-webdesk

null
null